KeralaLatest NewsNews

റെയിൽവേ സ്റ്റേഷനുകളിൽ ഇനി മുതൽ സേവ് ദ ഡേറ്റ് ഉൾപ്പെടെയുളള ഷൂട്ടിംഗുകൾ നടത്താം! അനുമതി ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

റെയിൽവേ വർക്ക് ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാർഡ്, എന്നിവിടങ്ങളിൽ നിന്ന് ഫോട്ടോ എടുക്കാൻ അനുമതിയില്ല

ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ള ഷൂട്ടിംഗുകൾ നടത്താൻ അവസരം ഒരുക്കുകയാണ് പാലക്കാട് റെയിൽവേ ഡിവിഷൻ. പലപ്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ചാണ് റെയിൽവേ സ്റ്റേഷനുകളിൽ ഫോട്ടോഷൂട്ട് നടത്താറുള്ളത്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരമായാണ് പാലക്കാട് റെയിൽവേ ഡിവിഷൻ രംഗത്തെത്തിയിട്ടുള്ളത്. ഇത്തരത്തിൽ ഷൂട്ടിംഗുകൾ നടത്താൻ റെയിൽവേ ഡിവിഷണൽ മാനേജർക്ക് ഏഴ് ദിവസം മുൻപ് അപേക്ഷ സമർപ്പിച്ചാൽ മതിയാകും. കൂടാതെ, ഷൂട്ടിംഗിനായി നിശ്ചിത ഫീസ് നൽകിയാൽ മാത്രമാണ് അനുമതി ലഭിക്കുകയുള്ളൂ.

വിവാഹ സംബന്ധമായ ഫോട്ടോ ഷൂട്ടുകൾക്കും, മറ്റ് പരസ്യ അനുബന്ധ ഫോട്ടോ ഷൂട്ടുകൾക്കും പ്രതിദിനം 5,000 രൂപയാണ് ഫീസ് നൽകേണ്ടത്. അതേസമയം, അക്കാദമിക ആവശ്യങ്ങൾക്കുള്ള ഫോട്ടോ ഷൂട്ടിന് 2,500 രൂപയും, വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3,500 രൂപയുമാണ് ഈടാക്കുക. സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 1,500 രൂപയും, അക്കാദമിക ആവശ്യങ്ങൾക്കുള്ള സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 750 രൂപയുമാണ് ഫീസ്. വ്യക്തിഗത സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 1,000 രൂപ നൽകണം. ഓടുന്ന ട്രെയിനുകളും, സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകളും ഇത്തരത്തിൽ ഫോട്ടോ ഷൂട്ടിന് വേണ്ടി ലഭ്യമാകും.

Also Read: തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡോക്ടറെ രോഗി ആക്രമിച്ചതായി പരാതി

റോളിംഗ് സ്റ്റോക്ക് കൊണ്ടുവരുന്നതിനും, ഷണ്ടിംഗിനും അപേക്ഷ ലഭിച്ചിട്ടുള്ള ദിവസങ്ങളിൽ ഫോട്ടോ ഷൂട്ട് അനുവദിക്കുകയില്ല. കൂടാതെ, റെയിൽവേ വർക്ക് ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാർഡ്, എന്നിവിടങ്ങളിൽ നിന്ന് ഫോട്ടോ എടുക്കാൻ അനുമതിയില്ല. ട്രെയിനിൽ മുകളിൽ കയറി നിന്നോ, ഫുട്ബോർഡിലോ കയറി നിന്നോ ഉള്ള ഫോട്ടോ ഷൂട്ടിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ അധികൃതർ നിഷ്കർഷിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും ഫോട്ടോ ഷൂട്ടിന് എത്തുന്നവർ നിർബന്ധമായും പാലിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button