KollamKeralaNattuvarthaLatest NewsNews

വരൻ സിഗരറ്റ് വലിച്ച് വധുവിന് പുക പകർന്നു നൽകുന്നു, പുകയൂതിവിടുന്ന വധു: വിവാഹ ഫോട്ടോ ഷൂട്ട് വിവാദത്തിൽ

സദാചാരവും പുരോഗമനവും തമ്മിലുള്ള ഒരു സംഘർഷമാണ് ഇത്തരം വിവാദങ്ങൾക്ക് അടിസ്ഥാനം

വിവാഹ ഫോട്ടോ ഷൂട്ടിന്റെ പരിധികൾ എന്തെല്ലാമാണ്. സോഷ്യൽ മീഡിയ വലിയ മാധ്യമമായതോടുകൂടി അതിന്റെ സാധ്യതകളെ ഏവരും ഉപയോഗപ്പെടുത്തുന്നു. മലയാളിയുടെ സദാചാരബോധങ്ങളെ പ്രകോപിപ്പിക്കാൻ പോകുന്നതായ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് അനുദിനം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. കൊല്ലം ജില്ലയിലെ വൈറലായ ഒരു വിവാഹ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ചർച്ചാ വിഷയം.

read also: ചക്കക്കൊമ്പന് മുന്നിൽ പെട്ട് ഭയന്നോടി വീണു: യുവാവിന് പരിക്ക്

വിവാഹം കഴിഞ്ഞ് വരനും വധുവും ഒന്നിച്ചു നിൽക്കുന്നതും ചുംബിക്കുന്നതും ആണ് ഫോട്ടോഷൂട്ടിന്റെ തീം. വരൻ സിഗരറ്റ് വലിച്ച് വധുവിന് പുക പകർന്നു നൽകുകയും വധു പുകയൂതി വിടുകയും ചെയ്യുന്ന ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി. അതിനെതിരെ ആയിരക്കണക്കിന് വിമർശനമാണ് ഉയരുന്നത്. പരസ്യമായ ലിപ് ലോക്കും സിഗരറ്റ് പുകയൂതിവിടുന്ന പെണ്ണുമാണ് സദാചാരക്കാരെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു. ഇത് ഇവരെ അറസ്റ്റ് ചെയ്യും വരെ ഈ വീഡിയോ പങ്കുവയ്ക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പലരും ഷെയർ ചെയ്യുന്നുണ്ട്.

സദാചാരവും പുരോഗമനവും തമ്മിലുള്ള ഒരു സംഘർഷമാണ് ഇത്തരം വിവാദങ്ങൾക്ക് അടിസ്ഥാനം. ഫോട്ടോഷൂട്ടും ചുംബനവും ഓരോ വ്യക്തികളുടെയും സ്വകാര്യതയാണ്. അതിനെതിരെ സദാചാര നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ മറുചോദ്യമുന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button