Latest NewsNewsIndia

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായി യോഗി ആദിത്യനാഥിന്റെ പ്രത്യേക പൂജയും വഴിപാടുകളും

ലക്നൗ: കാശിയിലെ ശ്രീ കാശി വിശ്വനാഥ് ധാമും കാലഭൈരവ ക്ഷേത്രത്തിലും ദര്‍ശനം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. രാവിലെ 7 മണിക്ക് ശ്രീ കാശി വിശ്വനാഥ് ധാമിലെത്തി അനുഗ്രഹം തേടിയ ശേഷം അദ്ദേഹം കാശി കാലഭൈരവ ക്ഷേത്രത്തിലും ദര്‍ശനം നടത്തുകയായിരുന്നു.

Read Also: യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ ഇവ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ചയാണ് വാരാണസിയിലെത്തിയത്. ഹോട്ടല് താജില്‍ നടക്കുന്ന ജി-20 കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ വിദേശ പ്രതിനിധികളെയും യോഗി ആദിത്യനാഥ് കാണുകയും അവരോടൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button