Latest NewsIndia

ഒഡീഷ ട്രെയിന്‍ ദുരന്തം: അഞ്ച് ജീവനക്കാര്‍ സംശയനിഴലില്‍‌, ജോലിയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം

ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നു. അപകടം നടന്ന ബഹനാഗ ബസാര്‍ സ്റ്റേഷൻ മാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ സംശയനിഴലിലാക്കിയാണ് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ അന്വേഷണം പുരോഗമിക്കുന്നത്. മറ്റ് നാലു ജീവനക്കാര്‍ സിഗ്‌നലിംഗ് വിഭാഗത്തിലുള്ളവരാണ്. അപകടസമയത്ത് ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.

അപകടത്തിനു പിന്നാലെയുള്ള പ്രാഥമിക അന്വേഷണത്തിനുശേഷം അഞ്ചുപേരെയും ജോലിയില്‍നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ലോഗ് ബുക്ക് ഉള്‍പ്പെടെ വിവരങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സിഗ്നലിംഗ് സംവിധാനത്തിലെ തിരിമറിയാണ് അപകടത്തിനു കാരണമെന്നാണ് ഏകദേശ നിഗമനം.

തിരിമറി നടന്നതെങ്ങനെയെന്നാണ് ഇനി കണ്ടെത്തേണ്ടത്. സേഫ്റ്റി കമ്മീ ഷണറുടെ അന്തിമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ജീവനക്കാര്‍ക്കെതിരേയുള്ള തുടര്‍ നടപടി. അപകടത്തെക്കുറിച്ച്‌ സിബിഐ സംഘത്തിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷൻ സിബിഐ സംഘം സീല്‍ ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button