KollamKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ​യു​മാ​യി സ്ത്രീ​ക​ളു​ള്‍പ്പെ​ടെ നാലുപേർ അറസ്റ്റിൽ

ക​ണ്ണ​ന​ല്ലൂ​ര്‍ പ​ള്ളി​വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​ല്‍ബാ​ഖാ​ന്‍ (39), മു​ണ്ട​യ്ക്ക​ല്‍ തെ​ക്കേ​വി​ള ഏ​റ​ത്ത​ഴി​ക​ത്ത് കി​ഴ​ക്ക​തി​ല്‍ വി​ഷ്ണു (32), ച​വ​റ സൗ​ത്ത് എം.​ആ​ര്‍ ഭ​വ​നി​ല്‍ ര​ശ്മി (31), ശ​ക്തി​കു​ള​ങ്ങ​ര മൂ​ത്തേ​ഴം സെ​ബി നി​വാ​സി​ല്‍ അ​ലീ​ന ആ​ല്‍ബ​ര്‍ട്ട് (26) എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്

കു​ണ്ട​റ: എം.​ഡി.​എം.​എ​യു​മാ​യി സ്ത്രീ​ക​ളു​ള്‍പ്പെ​ടെ നാ​ലു​പേ​ർ അറസ്റ്റിൽ. ക​ണ്ണ​ന​ല്ലൂ​ര്‍ പ​ള്ളി​വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​ല്‍ബാ​ഖാ​ന്‍ (39), മു​ണ്ട​യ്ക്ക​ല്‍ തെ​ക്കേ​വി​ള ഏ​റ​ത്ത​ഴി​ക​ത്ത് കി​ഴ​ക്ക​തി​ല്‍ വി​ഷ്ണു (32), ച​വ​റ സൗ​ത്ത് എം.​ആ​ര്‍ ഭ​വ​നി​ല്‍ ര​ശ്മി (31), ശ​ക്തി​കു​ള​ങ്ങ​ര മൂ​ത്തേ​ഴം സെ​ബി നി​വാ​സി​ല്‍ അ​ലീ​ന ആ​ല്‍ബ​ര്‍ട്ട് (26) എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്. കു​ണ്ട​റ പൊ​ലീ​സ് ആണ് പ്രതികളെ പി​ടി​കൂ​ടിയത്.

ബു​ധ​നാ​ഴ്ച പു​ല​ച്ചെ പെ​രു​മ്പു​ഴ​യി​ല്‍ നി​ന്നാ​ണ് ഇവർ പി​ടിയിലായത്​. 1.8 ഗ്രാം ​എം.​ഡി.​എം.​എ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കു​ണ്ട​റ​യി​ലെ വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

Read Also : എന്റെ ലിപ്സ്റ്റിക് പുരുഷന്മാരെ ചൊടിപ്പിച്ചു എന്നതില്‍ എനിക്ക് പ്രശ്‌നമില്ല, ശക്തി സ്‌കീമിന് കൂടുതല്‍ പബ്ലിസിറ്റി കിട്ടി

അ​ല്‍ബാ​ഖാ​ന്‍ ച​ന്ദ​ന​മോ​ഷ​ണ​കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ്. എ​ട്ട്​ ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ചാ​ത്ത​ന്നൂ​ര്‍ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ വി​ഷ്ണു അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ല്‍ മോ​ചി​ത​നാ​യ​ത്. ഒ​രാ​ഴ്ച​ക്കി​ട​യി​ല്‍ കു​ണ്ട​റ പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന മൂ​ന്നാ​മ​ത്തെ എം.​ഡി.​എം.​എ കേ​സാ​ണി​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന്​ 2.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​മ​ലി​നെ​യും 10ന് 4.8 ​ഗ്രാ​മു​മാ​യി അ​ല്‍ത്താ​ഫി​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു.

കു​ണ്ട​റ എ​സ്.​എ​ച്ച്.​ഒ ആ​ര്‍. ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്. സ​ബ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ദീ​പു പി​ള്ള, അം​ബ്രി​ഷ, സി.​പി.​ഒ.​മാ​രാ​യ ഷീ​ബ, അ​ജി​ത്ത്, അ​നീ​ഷ്, അ​രു​ണ്‍, അ​ന്‍സ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button