PathanamthittaKeralaNattuvarthaLatest NewsNews

വാഹന പരിശോധനക്കിടെ എസ് ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി: പിന്നാലെ എസ്ഐക്ക് സ്ഥലം മാറ്റം

പത്തനംതിട്ട: വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. പത്തനംതിട്ട കോന്നിയിൽ നടന്ന സംഭവത്തിൽ, കോന്നി എസ്ഐ സജു എബ്രഹാമിനെ സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലൻ വെല്ലുവിളിക്കുകയും ഭീഷണി മുഴക്കുകയുമായിരുന്നു. ഇതിന് പിന്നാലെ, എസ്ഐയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി.

കഴിഞ്ഞ ദിവസമാണ് എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമിതഭാരം കയറ്റിവന്ന ലോറികൾ പരിശോധിക്കുന്നതായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.

മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്, മയക്കുവെടി വയ്ക്കേണ്ടെന്ന് മന്ത്രി ചിഞ്ചുറാണി

കോന്നി എസ്ഐ സജു എബ്രഹാം തോന്നും പോലെയാണ് ലോറികൾ പിടിക്കുന്നതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി ദീദു ബാലൻ ആരോപിക്കുന്നു. ക്വാറികളിൽ നിന്ന് നിയമം ലംഘിച്ചു പോകുന്ന ലോറികൾ മാത്രമാണ് താൻ പിടിച്ചതെന്ന് തർക്കത്തിനിടെ എസ്ഐ പറയുന്നു.

എന്നാൽ, എസ്ഐയെ സ്ഥലംമാറ്റിയത് സാധാരണ നടപടി മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. ലോക്കൽ സെക്രട്ടറിയുമായി വാക്കുതർക്കമുണ്ടാകുന്നതിന് മുമ്പ് തന്നെ എസ്ഐയെ സ്ഥലംമാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button