Latest NewsNewsIndia

1300 വർഷമായി ഞങ്ങളുടെ വ്യക്തിനിയമങ്ങളുണ്ട്, അതിൽ ഉറച്ചുനിൽക്കും: ഏകീകൃത സിവിൽകോഡിനെ എതിർക്കുമെന്ന് അർഷദ് മദനി

ഡൽഹി: 1300 വർഷങ്ങളായുള്ള തങ്ങളുടെ വ്യക്തിനിയമങ്ങളിൽ ഉറച്ച് നിൽക്കുമെന്നും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ എതിർക്കുമെന്നും വ്യക്തമാക്കി, ജമാഅത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി. എന്നാൽ, ഏകീകൃത സിവിൽകോഡിനെതിരെ തെരുവിലിറങ്ങിയുള്ള പ്രതിഷേധം ഉണ്ടാകില്ലെന്നും അർഷദ് മദനി പറഞ്ഞു.

‘കഴിഞ്ഞ 1300 വർഷമായി ഞങ്ങളുടെ വ്യക്തിനിയമങ്ങളുണ്ട്. അതിൽ ഉറച്ചുനിൽക്കും. എന്നാൽ, ഏകീകൃത സിവിൽകോഡിനെതിരെ പ്രതിഷേധിക്കാനായി തെരുവിലിറങ്ങാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഒരു സർക്കാരും ഇത് ചെയ്തിട്ടില്ല. അതിന്റെ ആവശ്യമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രതിഷേധങ്ങൾ കൂടുന്തോറും ഹിന്ദുക്കളും മുസ്ലിങ്ങളും അകലുകയും ദുരുദ്ദേശ്യമുള്ള ആളുകളുടെ ദൗത്യം പൂർത്തീകരിക്കപ്പെടുകയും ചെയ്യും,’ അർഷദ് മദനി വ്യക്തമാക്കി.

സ്‌കൂളിന് നേരെ ഐഎസുമായി ബന്ധമുള്ള അലെയ്ഡ് ഡെമോക്രറ്റിക് ഫോഴ്‌സിന്റെ ആക്രമണം, 25 മരണം

ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെ തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഒരു ഉപാധി മാത്രമായാണ് ബിജെപി കാണുന്നതെന്ന് ഇത്തിഹാദെ മില്ലത് കൗൺസിൽ പ്രസിഡന്റ് മൗലാനാ തൗഖീർ റാസാ ഖാൻ പറഞ്ഞു. ഏകീകൃത സിവിൽകോഡിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് നിയമ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്നാണ്, ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button