Latest NewsNewsAutomobile

മാരുതി കാറുകൾക്ക് വായ്പ നൽകാൻ ബജാജ് ഫിനാൻസ്! ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ബജാജ് ഫിനാൻസുമായി സഹകരിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത സേവനങ്ങൾ ഉറപ്പുവരുത്താനും മാരുതി ശ്രമങ്ങൾ നടത്തുന്നുണ്ട്

സ്വന്തമായി കാർ വാങ്ങുക എന്നത് മിക്ക ആളുകളുടെയും സ്വപ്നമാണ്. അത്തരം സ്വപ്നത്തിന് ചിറക് നൽകുകയാണ് ബജാജ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, മാരുതി കാറുകൾക്ക് വായ്പ നൽകാൻ രംഗത്തെത്തിയിരിക്കുകയാണ് ബജാജ് ഫിനാൻസ്. ഇതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചിട്ടുണ്ട്. വളരെ ലളിതമായ രീതിയിൽ ലോണുകൾ ലഭ്യമാക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ, ലോണുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് പൂർത്തിയാക്കുക. മികച്ച ആനുകൂല്യങ്ങളോട് കൂടിയ കാർ വായ്പകളാണ് മാരുതി സുസുക്കി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

ബജാജ് ഫിനാൻസുമായി സഹകരിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത സേവനങ്ങൾ ഉറപ്പുവരുത്താനും മാരുതി ശ്രമങ്ങൾ നടത്തുന്നുണ്ട്. രാജ്യത്ത് 80 ശതമാനം വായ്പയിലൂടെയാണ് മാരുതിയുടെ കാറുകൾ വിൽപ്പന നടത്തുന്നത്. ഈ സാഹചര്യത്തിൽ ബജാജ് ഫിനാൻസ് വായ്പ വാഗ്ദാനം ചെയ്യുന്നതിലൂടെ കാർ വിപണിക്ക് കൂടുതൽ ഉണർവ് നൽകുന്നതാണ്. ‘ഉപഭോക്താക്കളുടെ വ്യത്യസ്ഥമായ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ ബജാജ് ഫിനാൻസിന് സാധിക്കും. കൂടാതെ, വായ്പാരംഗത്ത് ബജാജ് ഫിനാൻസിന് തനത് മാറ്റങ്ങൾ കൊണ്ടുവരാനും കഴിയുന്നതാണ്’, ബജാജ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ രാജീവ് ജയിൻ പറഞ്ഞു.

Also Read: 10വർഷം കാത്തുനിന്നിട്ടും കെട്ടിടങ്ങളിൽ മാത്രം ഒതുങ്ങി കാസർഗോഡ് മെഡിക്കൽകോളേജ്: കാസർഗോഡും കൊച്ചിയിലും ഭിക്ഷയെടുത്ത് സമരം

shortlink

Related Articles

Post Your Comments

Related Articles


Back to top button