IdukkiNattuvarthaLatest NewsKeralaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു: ഉടമയ്ക്ക് പരിക്ക്, കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന തേ​ര്‍​ഡ്ക്യാ​മ്പ് എ​ടാ​ട്ട് വീ​ട്ടി​ല്‍ ജ​യ​ദേ​വ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്

നെ​ടു​ങ്ക​ണ്ടം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഉ​ട​മ​യ്ക്കു പൊ​ള്ള​ലേ​റ്റു. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന തേ​ര്‍​ഡ്ക്യാ​മ്പ് എ​ടാ​ട്ട് വീ​ട്ടി​ല്‍ ജ​യ​ദേ​വ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. എ​ട്ടു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഹ്യു​ണ്ടാ​യി കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

തേ​ര്‍​ഡ്ക്യാ​മ്പി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നീ​രേ​റ്റു​പു​റ​ത്തു​ നി​ന്നു തേ​ര്‍​ഡ്ക്യാ​മ്പി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഓ​ട്ട​ത്തി​നി​ടെ വാ​ഹ​ന​ത്തി​ല്‍ ​നി​ന്നു പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട ജ​യ​ദേ​വ​ന്‍ വാ​ഹ​നം നി​ര്‍​ത്തു​ന്ന​തി​നി​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ​ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​യാ​ളു​ടെ കൈ​കാ​ലു​ക​ളി​ലും ശ​രീ​ര​ത്തും പൊ​ള്ള​ലേ​റ്റിട്ടുണ്ട്. ജ​യ​ദേ​വ​നെ ക​മ്പം​മെ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ടൈ​ൽ പ​ണി​ക്കാ​ര​നാ​യ യു​വാ​വി​നെ കെ​ണി​യി​ൽ വീ​ഴ്ത്തി പ​ണം ത​ട്ടി​യെ​ടു​ത്തു: യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ

ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഫോം ​ഉ​പ​യോ​ഗി​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്. ബാ​റ്റ​റി​യി​ലെ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടോ എ​സി പൊ​ട്ടി​ത്തെ​റി​ച്ച​തോ ആ​വാം തീ ​പി​ടി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.

ജ​യ​ദേ​വ​ന്‍റെ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ സ​ജു​കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ കേ​ശ​വ​പ്ര​തീ​പ്, പ്ര​ശോ​ഭ്, പ്രി​തി​ന്‍ ആ​ര്‍. മോ​ഹ​ന്‍, അ​നീ​ഷ്, ജോ​സ​ഫ് ജെ​യ്‌​സ​ണ്‍, ബി​ജു, അ​ജേ​ഷ്, ഹോം ​ഗാ​ര്‍​ഡു​മാ​രാ​യ സോ​മ​ന്‍, രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button