Latest NewsNewsMobile PhoneTechnology

ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസിന്‍റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തുന്നു, ഉടൻ ലോഞ്ച് ചെയ്തേക്കും

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് നോർഡ് 3 എന്ന സ്മാർട്ട്ഫോണാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ, ലോഞ്ചുമായി ബന്ധപ്പെട്ട ഔദ്യോഗിക തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഉടൻ തന്നെ വിപണിയിൽ എത്തുമെന്നാണ് സൂചന. ഈ ഹാൻഡ്സെറ്റുകളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് വരെ പ്രതീക്ഷിക്കാവുന്നതാണ്. മീഡിയടെക് ഡെമൻസിറ്റി 9000 ചിപ്സെറ്റിന്റെ കരുത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 50 മെഗാപിക്സൽ സോണി IMX766 സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇവയുടെ വില സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ലഭ്യമല്ലെങ്കിലും, 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലാകാനാണ് സാധ്യത.

Also Read: പകർച്ചപ്പനി പ്രതിരോധം, സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button