ErnakulamKeralaNattuvarthaLatest NewsNews

മാ​ധ്യ​മ​പ്ര​വ​ര്‍​ത്തക​യ്ക്ക് അ​ശ്ലീ​ലക​ത്തുകൾ അ​യ​ച്ചു: വ​യോ​ധി​ക​ന്‍ പിടിയിൽ

പാ​ല​ക്കാ​ട് ധോ​ണി പ​യ​റ്റാം​കു​ന്ന് രാ​ജ​ഗോ​പാ​ലി(75)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്തക​യ്ക്ക് അ​ശ്ലീ​ലക​ത്തുകൾ അ​യ​ച്ചി​രു​ന്ന വ​യോ​ധി​ക​ന്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ധോ​ണി പ​യ​റ്റാം​കു​ന്ന് രാ​ജ​ഗോ​പാ​ലി(75)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രണ്ട് ബൾബുകൾ മാത്രമുള്ള ചെറിയ കുടിലിൽ കറ​ന്റ് ബില്ല് വന്നത് 1.03 ലക്ഷം രൂപ: ഞെട്ടലോടെ കർണാടകയിലെ 90കാരിയും മകനും

കൊ​ച്ചി​യി​ലെ മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക എ​ഴു​തു​ന്ന വാ​ര്‍​ത്ത​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​യി​രു​ന്നു ഇ​യാ​ള്‍ അ​ശ്ലീ​ല ക​ത്തു​ക​ള്‍ അ​യ​ച്ചി​രു​ന്ന​ത്. പാ​ല​ക്കാ​ട് ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ലെ​ത്തി​യാ​ണ് പ്രതിയെ പിടികൂടിയത്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്‌​ഐമാരായ പി.​ജെ. സ​ന്തോ​ഷ് കു​മാ​ര്‍, ടി.​എ​സ്. ര​തീ​ഷ്, സി​പി​ഒ ര​ജീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തം നടത്തി.

മു​മ്പും സ്ത്രീ​ക​ള്‍​ക്ക് അ​ശ്ലീ​ല ക​ത്ത് അ​യ​ച്ച​തി​ന് പാ​ല​ക്കാ​ട് സൗ​ത്ത്, കൊ​ല്ല​ങ്കോ​ട്, മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ണ്ട്. അറസ്റ്റ് ചെയ്ത ഇയാളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button