KeralaLatest NewsNews

ഗ്രൂപ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ പദ്ധതിയുണ്ടോ? വമ്പൻ കിഴിവുമായി കൊച്ചി മെട്രോ

50 മുതൽ 100 വരെ യാത്രക്കാർക്കുള്ള ടിക്കറ്റുകൾ ഒരുമിച്ചു ബുക്ക് ചെയ്യുമ്പോൾ 25 ശതമാനമാണ് ഇളവ് ലഭിക്കുക

വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ഇത്തവണ ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിലാണ് വമ്പൻ കിഴിവുകൾ നേടാൻ സാധിക്കുക. ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ പരമാവധി 50 ശതമാനം വരെയാണ് കിഴിവ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ഓഫർ പ്രകാരം, ഗ്രൂപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണം അനുസരിച്ച് 25 ശതമാനം മുതൽ 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ലഭിക്കുന്നതാണ്.

50 മുതൽ 100 വരെ യാത്രക്കാർക്കുള്ള ടിക്കറ്റുകൾ ഒരുമിച്ചു ബുക്ക് ചെയ്യുമ്പോൾ 25 ശതമാനമാണ് ഇളവ് ലഭിക്കുക. അതേസമയം, യാത്രക്കാരുടെ എണ്ണം 100-ന് മുകളിലാണെങ്കിൽ 50 ശതമാനം ഇളവ് ലഭിക്കും. വിനോദയാത്ര സംഘങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് ഈ ഓഫർ. കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അഡ്വാൻസ് ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം ഉപയോഗിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. വാർഷികത്തോടനുബന്ധിച്ച് നിരവധി ഓഫറുകൾ ഇതിനോടകം തന്നെ കൊച്ചി മെട്രോ ലഭ്യമാക്കിയിട്ടുണ്ട്.

Also Read: ചോരയില്‍ കുളിച്ച നിലയിൽ വിദ്യയുടെ ശരീരം, അടുത്ത് ഭർത്താവുമുണ്ടായിരുന്നു: വിദ്യയുടെ മരണത്തിൽ ആരോപണവുമായി അച്ഛൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button