Latest NewsNewsLife Style

പ്രമേഹം നിയന്ത്രിക്കാൻ പതിവായി ഈ പാനീയങ്ങള്‍ കുടിച്ചുനോക്കൂ…

പ്രമേഹത്തെ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം കൂടി ഗൗരവത്തോടെ ഇന്ന് മിക്കവരും സമീപിക്കുന്നുണ്ട്. പ്രമേഹം അനുബന്ധമായി സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെയോ അസുങ്ങളെയോ കുറിച്ചുള്ള അവബോധത്തെ തുടര്‍ന്നാണ് അധികപേരും പ്രമേഹത്തെ ഗൗരവമായി എടുത്തുതുടങ്ങുന്നത്.

പ്രമേഹം വന്നാല്‍ നമുക്കറിയാം, അത് ചികിത്സയിലൂടെ മാറ്റിയെടുക്കല്‍ സാധ്യമല്ല, മറിച്ച് ജീവിതരീതികളിലൂടെ നിയന്ത്രിക്കുന്നത് തന്നെയാണ് അധികവും ചെയ്യാവുന്ന പരിഹാര മാര്‍ഗം. ജീവിതരീതികളില്‍ തന്നെ ഏറ്റവും പ്രധാനം ഡയറ്റ് ആണ്. പ്രമേഹമുള്ളവര്‍ക്ക് കഴിക്കാൻ പാടില്ലാത്തതും കഴിക്കാവുന്നതുമായ ഭക്ഷണ-പാനീയങ്ങളുണ്ട്. ഇവയില്‍ പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്നതും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകമാകുന്നതുമായ ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

കരിക്ക്, അല്ലെങ്കില്‍ ഇളനീര്‍ ആണ് ഇതിലൊന്ന്. ആരോഗ്യത്തിന് പലവിധ ഗുണങ്ങളുമേകുന്നൊരു ‘നാച്വറല്‍’ പാനീയമാണിത്. കലോറി കുറവായതിനാലും പൊട്ടാസ്യം, ഇലക്ട്രോലൈറ്റ്സ്, വൈറ്റമിൻ-ബി, അമിനോ ആസിഡ്സ് എന്നിവയാലെല്ലാം സമ്പന്നമായതിനാലും ഇത് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ദഹനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം ഇളനീര്‍ സഹായകമാണ്.

മോരാണ് പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന മറ്റൊരു പാനീയം. മധുരം ചേര്‍ക്കേണ്ടതില്ലാത്ത പാലുത്പന്നമാണ് മോര്. ഇതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്ക് വലിയ വെല്ലുവിളിയില്ല. അതേസമയം പോഷകങ്ങളാല്‍ സമ്പന്നവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button