Latest NewsIndiaNews

ബാഹുബലി ആരോഗ്യവാൻ: മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകാനുള്ള തീരുമാനം മരവിപ്പിച്ച് തമിഴ്‌നാട്

ചെന്നൈ: മേട്ടുപ്പാളയം മേഖലയിൽ അലഞ്ഞുതിരിയുന്ന ബാഹുബലി എന്ന കാട്ടാനയെ തത്ക്കാലം പിടിക്കില്ലെന്ന തീരുമാനവുമായി തമിഴ്‌നാട്. ആനയെ മയക്കുവെടി വച്ച് പിടികൂടി, ചികിത്സ നൽകാനുള്ള തീരുമാനം തമിഴ്‌നാട് വനംവകുപ്പ് മരവിപ്പിച്ചു. ആന ആരോഗ്യവാനെന്നും പരിക്ക് ഗുരുതരമല്ലെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.

Read Also: പള്ളിയില്‍ കയറി സൈനികര്‍ ‘ജയ് ശ്രീറാം’ വിളിപ്പിച്ചു: സൈന്യത്തിനെതിരെ ആരോപണം, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ പരാതി

വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അധികൃതർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആനയുടെ വായിൽ പരിക്കേറ്റെന്നും ചികിത്സ നൽകണമെന്നുമുള്ള ആവശ്യം മൃഗസ്‌നേഹികൾ ഉന്നയിച്ചതിനെ തുടർന്നാണ് ആനയെ പിടികൂടാൻ വനംവകുപ്പ് ഉത്തരവിട്ടത്.

Read Also: ‘ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ സമാധാനം നശിപ്പിക്കും’: രൂക്ഷവിമർശനവുമായി എംകെ സ്റ്റാലിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button