ThrissurKeralaNattuvarthaLatest NewsNews

തൃശൂരിൽ പനി മരണം: രണ്ട് സ്ത്രീകൾ മരിച്ചു

കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് മരിച്ചത്

തൃശൂർ: തൃശൂരിൽ രണ്ട് സ്ത്രീകൾ പനി ബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ വെച്ചാണ് മരണം സംഭവിച്ചത്. ഇരുവർക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, മലപ്പുറത്ത് കഴിഞ്ഞ ദിവസം അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ 70 കാരനും 44 വയസുളള മകനുമാണ് മരിച്ചത്. പൊന്നാനി സ്വദേശികളായ വാസു, സുരേഷ് എന്നിവരാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.

Read Also : തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി: പരാതിയുമായി മകന്‍

പനിബാധിതരു​ടെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഇന്നലെ പനി ബാധിച്ചത് 12,965 പേർക്കാണ്. ഇതിൽ, 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈറൽ പനിക്കണക്കിൽ നേരിയ കുറവുണ്ടെങ്കിലും പനി വർധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button