Latest NewsNewsLife StyleHealth & Fitness

ക്യാൻസറിനെ പ്രതിരോധിക്കാൻ ഇഞ്ചി

ഇഞ്ചിയുടെ ഗുണങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ് കൂടുതൽ ആളുകളും. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി നല്ലൊരു ഔഷധമാണ്.

ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ അല്പം ഇഞ്ചി ചേർത്താൽ ഉണ്ടാകുന്ന ഗുണങ്ങൾ ഏറെയാണ്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിബറോൾ ആന്റിഓക്സിഡന്റ് ആയും ആന്റിയിൻഗ്ലമേറ്ററിയായും പ്രവർത്തിക്കുന്നു. ക്യാൻസറിനെ പ്രതിരോധിക്കാൻ ശക്തിയുള്ള ഇഞ്ചി, ഗർഭാവസ്ഥയിലും കീമോതെറാപ്പി കഴിഞ്ഞും സർജറി കഴിഞ്ഞും രാവിലെ ഉണ്ടാകുന്ന ഛർദ്ദിൽ മാറ്റാൻ ഉപയോഗിക്കാം.

Read Also : ‘തെരുവില്‍ പ്രക്ഷോഭം വേണ്ട, രാഷ്ട്രീയമായും നിയമപരമായും നേരിടും’: ഏകീകൃത സിവില്‍ കോഡിനെതിരെ മുസ്ലീം സംഘടനകളുടെ യോഗം

ഹൃദയാരോഗ്യത്തിന് നല്ലതാണ് ഇഞ്ചി. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും. ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാനും ഇഞ്ചിക്ക് കഴിയും. ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കാം.

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിലെ അനാവശ്യ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ശോധനയ്‌ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അതിനുള്ള ഏറ്റവും നല്ല പരിഹാരമാര്‍ഗമാണ് ഇഞ്ചി. ദിവസവും രാവിലെ ഒരു ചെറിയ കഷണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്‌നം പരിഹരിക്കാം.

വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ തടയുന്നതിന് ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ദഹനസംബന്ധമായി ഉണ്ടാകുന്ന വയറുവേദനയ്ക്ക് ഇഞ്ചിയും ഉപ്പും ചേര്‍ത്ത മിശ്രിതം കഴിക്കുന്നതും നല്ലതാണ്. തലകറക്കം മാറിക്കിട്ടാന്‍ ഇഞ്ചിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാധിക്കും. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലകറക്കത്തിനും ഇഞ്ചി ഉപയോഗിക്കാവുന്നതാണ്.

ആർത്തവ സംബന്ധമായി ഉണ്ടാകുന്ന വേദന കുറയ്ക്കുവാനും ഇഞ്ചി ഉത്തമമാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇഞ്ചി സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button