ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും ദീർഘിപ്പിച്ച് ഗോ ഫസ്റ്റ്! ജൂലൈ 7 വരെ സർവീസ് നടത്തില്ല

സാമ്പത്തിക പ്രതിസന്ധികൾ പരിഹരിച്ച ശേഷം ഉടൻ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ

രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റിന്റെ ഫ്ലൈറ്റ് റദ്ദാക്കൽ നടപടി രണ്ടാം മാസത്തിലേക്ക്. ഇത്തവണ ജൂലൈ 7 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഫ്ലൈറ്റ് റദ്ദാക്കൽ നടപടി വീണ്ടും ദീർഘിപ്പിച്ചത്. ഫ്ലൈറ്റുകൾ റദ്ദ് ചെയ്തതിനെ തുടർന്ന് യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. യാത്ര തടസ്സം നേരിട്ട മുഴുവൻ യാത്രക്കാർക്കും തുക റീഫണ്ട് ചെയ്യുമെന്ന് എയർലൈൻ അറിയിച്ചിട്ടുണ്ട്.

പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ജൂൺ ആദ്യവാരം പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിച്ച ശേഷം ഉടൻ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ജൂൺ 10-ന് ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ഡ്യൂഷെ ബാങ്ക് എന്നിവ ഉൾപ്പെടുന്ന എയർലൈനിന്റെ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി (സിഒസി) രൂപീകരിച്ചതിന് ശേഷം പുനരുജ്ജീവന പ്രക്രിയ വേഗത്തിലായിട്ടുണ്ട്. മെയ് 3 മുതലാണ് ഗോ ഫസ്റ്റ് സർവീസുകൾ റദ്ദ് ചെയ്യാൻ ആരംഭിച്ചത്.

Also Read: ക്യാൻസറിനെ പ്രതിരോധിക്കാൻ ഇഞ്ചി

Share
Leave a Comment