PalakkadLatest NewsKeralaNews

ഒറ്റപ്പാലത്ത് സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്കും അധ്യാപികയ്ക്കും പരിക്ക്

ട്ടികള്‍ എല്ലാം പുറത്തായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്കും അധ്യാപികയ്ക്കും പരിക്ക്.  ഒറ്റപ്പാലം പനവണ്ണയില്‍ ദേശബന്ധു സ്‌കൂളിന്റെ ഓടിട്ട മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. ഇവരുടെ പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

READ ALSO: യുവതി രാത്രി കാമുകന്റെ വീട്ടിൽ, നാട്ടുകാർ പിടികൂടി കെട്ടിയിട്ടു: വിവാഹം കഴിപ്പിച്ച്‌ നല്‍കി ഭര്‍ത്താവ്

ഇന്റര്‍വെല്‍ സമയമായതിനാല്‍ കുട്ടികള്‍ എല്ലാം പുറത്തായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാര്‍ഥി ആദര്‍ശ്, അധ്യാപിക ശ്രീജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button