KeralaLatest News

‘സംസ്ഥാനത്തെ പനി മരണങ്ങൾ മറച്ചു വെക്കുന്നു’- ആരോഗ്യവകുപ്പ് പൂർണ്ണ പരാജയം: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ. ആരോ​ഗ്യവകുപ്പ് പൂർണ്ണ പരാജയമെന്ന് വി ഡി സതീശൻ ആരോപിച്ചു. സർക്കാരിന്റെ മൺസൂൺ പ്രതിരോധം പരാജയമാണ്. പനി ബാധിതരുടെ യഥാർത്ഥ കണക്ക് പുറത്തുവിടുന്നില്ല. കോവിഡ് കാലത്തെ പോലെ പനി മരണങ്ങൾ മറച്ചു വെക്കുന്നുവെന്നും വിഡി സതീശൻ ആരോപിച്ചു.

കാലവർഷക്കെടുതി തടയുന്നതിലും സർക്കാർ പൂർണ്ണ പരാജയമാണ്. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണം ഇരട്ടിയായി. ഇത് സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പഠനം നടത്തുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

അതേസമയം, അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയും വിഡി സതീശൻ പ്രതികരിച്ചു. വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണ്. രാഹുലിനെ ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല. സത്യം ജയിക്കുമെന്നും ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button