Latest NewsNewsIndiaCrime

സ്വകാര്യഭാഗം വികൃതമാക്കി, നാവ് മുറിച്ചെടുത്തു, കണ്ണ് കുത്തിപ്പൊട്ടിച്ചു: നാലംഗ സംഘം യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

വികൃതമാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം

പട്‌ന: 45കാരിയെ ക്രൂരമായി കൊലപ്പെടുത്തി നാലംഗ സംഘം. ഖഗാരിയ ജില്ല സ്വദേശിയായ സുലേഖ ദേവിയാണ് കൊല്ലപ്പെട്ടത്. ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.

വികൃതമാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സ്വകാര്യഭാഗത്ത് പരിക്കുണ്ട്. നാവ് മുറിച്ച നിലയിലാണ്. കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതായും പൊലീസ് പറയുന്നു. പാടത്ത് പണിയെടുക്കുന്നതിനിടെ  ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

read also: പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ത​ല​യ​ടി​ച്ച് വീ​ണ് പരിക്കേറ്റു: ചികിത്സയിലായിരുന്ന യു​വാ​വ് മ​രി​ച്ചു

അയല്‍വാസികളായ അഞ്ചുപേരാണ് യുവതിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. സുലേഖ ദേവിയുടെ കുടുംബത്തിന് അയല്‍വാസികളുമായി നീണ്ടക്കാലമായി ഭൂമി തര്‍ക്കം ഉണ്ട്. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button