Latest NewsKeralaNews

സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി, അതേ വണ്ടിയിടിച്ച്‌ എട്ടു വയസുകാരിയ്ക്ക് ദാരുണാന്ത്യം

ഇന്ന് നാല് മണിയോടെയാണ് അപകടമുണ്ടായത്.

തൃശൂര്‍: എട്ടു വയസുകാരി സ്‌കൂള്‍ വാനിടിച്ച്‌ മരിച്ചു. വീടിനു മുന്നില്‍ വാനില്‍ വന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴുണ്ടായ അപകടത്തിൽ ആ വണ്ടിയിൽ വന്നിറങ്ങിയ രണ്ടാംക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ വേലൂരില്‍ പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകളായ ദിയയാണ് മരിച്ചത്.

read also: സാമൂഹ്യ സുരക്ഷാ പെൻഷൻ: കോടികൾ അനുവദിച്ച് സർക്കാർ, വെള്ളിയാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും

ഇന്ന് നാല് മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ നിന്നും വാനില്‍ വീടിനു മുന്നില്‍ ദിയ വന്നിറങ്ങി.. തുടര്‍ന്ന് വാനിന്റെ മുന്നിലൂടെ കുട്ടി റോഡ് മുറിച്ചു കടക്കുകയായിരുന്നു. എന്നാൽ, ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. വണ്ടി മുന്നോട്ട് എടുത്തപ്പോൾ കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button