KollamKeralaNattuvarthaLatest NewsNews

സ്കൂ​ൾ വാ​നി​ൽ​നി​ന്ന് വി​ദ്യാ​ർത്ഥി തെ​റി​ച്ചു​വീ​ണു: വാൻ ഡ്രൈവർക്ക്​ അഞ്ചുവർഷം കഠിനതടവും പിഴയും

ക​ല്ലു​വാ​തു​ക്ക​ൽ ശാ​സ്ത്രി​മു​ക്ക്​ നി​ശാ​ന്ത് ഭ​വ​നി​ൽ ബാ​ബു​രാ​ജി​​നെ​(54)യാ​ണ് കോടതി ശിക്ഷിച്ചത്

കൊ​ല്ലം: സ്കൂ​ൾ വാ​നി​ൽ​നി​ന്ന് വി​ദ്യാ​ർ​ത്ഥി തെ​റി​ച്ചു​വീ​ണു മ​രി​ച്ച കേ​സി​ൽ ഡ്രൈ​വ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ക​ല്ലു​വാ​തു​ക്ക​ൽ ശാ​സ്ത്രി​മു​ക്ക്​ നി​ശാ​ന്ത് ഭ​വ​നി​ൽ ബാ​ബു​രാ​ജി​​നെ​(54)യാ​ണ് കോടതി ശിക്ഷിച്ചത്. ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി കൊ​ല്ലം ഫ​സ്റ്റ് ക്ലാ​സ് അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : കളമശ്ശേരി സ്‌ഫോടനം: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ആറന്മുള സ്വദേശിക്കെതിരെ കേസ്

2015-ൽ ​ആ​യി​രു​ന്നു സം​ഭ​വം നടന്നത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന വാ​ൻ വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​തി​ൽ തു​റ​ന്ന്​ മൂ​ന്നാം ക്ലാ​സ്​ വി​ദ്യാ​ർ​ത്ഥി​യാ​യ കെ​വി​ൻ പ്ര​കാ​ശ് റോ​ഡി​ൽ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. വാ​നി​ന്‍റെ മു​​ൻ​ഭാ​ഗ​ത്ത്​ ഇ​ട​തു​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പി​ടി ക​യ​റു​കൊ​ണ്ട്​​ കെ​ട്ടി​വെ​ച്ച​താ​യി​രു​ന്നു. ഒ​രാ​ൾ​ക്ക്​ ഇ​രി​ക്കാ​വു​ന്ന സീ​റ്റി​ൽ ര​ണ്ടു ​കു​ട്ടി​ക​ളെ ഇ​രു​ത്തി​യി​രു​ന്നു. പ​രി​ക്കേ​റ്റ ​​കെ​വി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നോ പ്ര​ഥ​മ​ശു​ശ്രൂ​ഷ കൊ​ടു​ക്കാ​നോ തയ്യാ​റാ​കാ​തി​രു​ന്ന പ്ര​തി അ​ധി​ക​മാ​യി മൂ​ന്നു മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ശി​ക്ഷാ​വി​ധി​യി​ൽ പറയുന്നു.

കെ​വി​നൊ​പ്പം വാ​നി​ൽ യാ​ത്ര ചെ​യ്ത മൂ​ന്നു കു​ട്ടി​ക​ളു​ടെ മൊ​ഴി നി​ർ​ണാ​യ​ക​മാ​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ദൃ​ക്സാ​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ 18പേ​രെ​യാ​ണ്​ വി​സ്ത​രി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​സി​ൻ ജി. ​മു​ണ്ട​യ്ക്ക​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button