ThrissurKeralaNattuvarthaLatest NewsNews

വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ര​ണ്ട് പേ​ർ പിടിയിൽ

നെ​ടു​പു​ഴ പു​ല്ലാ​നി ഷോ​ബി മ​ക​ൻ ആ​രോ​മ​ൽ (22), കു​ന്നം​കു​ളം, ചൂ​ണ്ട​ൽ, പു​തു​ശ്ശേ​രി, പ​ണ്ടാ​ര പ​റ​മ്പി​ൽ കു​ഞ്ഞു​മോ​ൻ മ​ക​ൻ ഷാ​നു എ​ന്ന ഷ​ന​ജ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തൃ​ശൂ​ർ: ചി​യ്യാ​ര​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. നെ​ടു​പു​ഴ പു​ല്ലാ​നി ഷോ​ബി മ​ക​ൻ ആ​രോ​മ​ൽ (22), കു​ന്നം​കു​ളം, ചൂ​ണ്ട​ൽ, പു​തു​ശ്ശേ​രി, പ​ണ്ടാ​ര പ​റ​മ്പി​ൽ കു​ഞ്ഞു​മോ​ൻ മ​ക​ൻ ഷാ​നു എ​ന്ന ഷ​ന​ജ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ടു​പു​ഴ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. പാ​ർ​ട്ടി ഡ്ര​ഗ് ആ​യ മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​ണ് ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കും: നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

പ്ര​തി​ക​ളി​ൽ നി​ന്നും 41 ഗ്രാം ​മെ​ത്താ​ഫി​റ്റാ​മി​നും ക​ഞ്ചാ​വും 3,600 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും പ്ര​തി​ക​ൾ വ​ലി​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച് എ​ത്തി​ച്ചി​ട്ടു​ണ്ട് എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി പൊ​ലീ​സ് ഇ​വ​രെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button