Latest NewsNewsIndiaTechnology

ചരിത്ര ദൗത്യത്തിന് ഇനി മണിക്കൂറുകൾ മാത്രം, ചന്ദ്രയാൻ 3 ഇന്ന് വിക്ഷേപിക്കും

ചന്ദ്രയാൻ 3 വിജയകരമാകുന്നതോടെ ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും

ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ. ഇന്ന് ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുക. എൽവിഎം 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്ത ഭ്രമണപഥത്തിൽ വിക്ഷേപിക്കും. തുടർന്ന് 45 ദിവസത്തിനുള്ളിൽ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ്.

3,84,000 കിലോമീറ്റർ അകലെ, ചന്ദ്രനിലെ രഹസ്യങ്ങൾ തേടിയുള്ള മൂന്നാമത്തെ യാത്ര കൂടിയാണ് ചന്ദ്രയാൻ 3. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ഏറ്റവും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് ചന്ദ്രയാൻ മൂന്നിലാണ്. കൂടാതെ, ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീയിലാണ് ചന്ദ്രയാൻ പേടകം ഉള്ളത്. ചന്ദ്രയാൻ 3 വിജയകരമാകുന്നതോടെ ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇത്തവണ വിക്ഷേപണം കാണാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്.

Also Read: എടിഎമ്മുകളില്‍ പണമെടുക്കാന്‍ അറിയാത്തവരെ സ്ഥിരം സഹായിക്കും, ഒടുവില്‍ യുവാവ് പിടിയിലായത് ഇക്കാരണത്താല്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button