Latest NewsNewsIndia

ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം: യാത്രക്കാർ സുരക്ഷിതർ

റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നിന്നും ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് പുറപ്പെട്ടപ്പോഴാണ് തീപിടിത്തം ഉണ്ടായത്

ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചിന് തീപിടിത്തം. റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നിന്നും ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് പുറപ്പെട്ടപ്പോഴാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും ഉടൻ തന്നെ പുറത്തെത്തിച്ചിട്ടുണ്ട്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കുർവായ് സ്റ്റേഷനിലെ വന്ദേ ഭാരത് എക്സ്പ്രസിലെ ഒരു കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ അഗ്നിശമനാ സേന സ്ഥലത്തെത്തുകയും, തീ അണക്കുകയുമായിരുന്നു. ഇതോടെ, വൻ അപകടമാണ് ഒഴിവായത്. കമലാപതിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴ് മണിക്കൂറും 30 മിനിറ്റും കൊണ്ട് 701 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് നിസാമുദ്ദീനിൽ എത്തിച്ചേരുക. ശനിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഇവ സർവീസ് നടത്തുന്നതാണ്. ഈ വർഷം ഏപ്രിലിലാണ് ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

Also Read: സർവകലാശാലകളിലും കോളേജുകളിലും ഓ​ഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിര്‍ബന്ധം: ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button