Latest NewsNewsIndiaTechnology

ചന്ദ്രയാൻ 3-ന് നാളെ മുതൽ എട്ട് ദിവസം നിർണായകം: ആകാംക്ഷയോടെ ശാസ്ത്ര ലോകം

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഘട്ടമായി ചന്ദ്രയാന്റെ ഭ്രമണപഥം വിജയകരമായി ഉയർത്തിയിരുന്നു

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3-ന് നാളെ മുതലുള്ള എട്ട് ദിവസം നിർണായകം. മൂന്ന് ഘട്ടങ്ങളിലായി ചന്ദ്രയാൻ ഭൂമിക്ക് ചുറ്റുമുള്ള അന്തിമ ഭ്രമണപഥത്തിൽ ഈ ദിനങ്ങളിലാണ് എത്തുന്നത്. മൂന്ന് തവണ ഭ്രമണപഥം ഉയർത്തിയതിനു ശേഷം ജൂലൈ 25 ഓടെ ട്രാൻസ് ലൂണർ ഭ്രമണപഥത്തിൽ എത്തും. ഇനിയുള്ള എട്ട് ദിവസം വളരെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഘട്ടമായി ചന്ദ്രയാന്റെ ഭ്രമണപഥം വിജയകരമായി ഉയർത്തിയിരുന്നു. നാളെ 2.45 ഓടെ ചന്ദ്രയാൻ തൊട്ടടുത്ത ഭ്രമണപഥത്തിലേക്ക് വീണ്ടും ഉയർത്തുന്നതാണ്. ഇതിനുശേഷം 21-ാം തീയതിയും 25-ാം തീയതിയുമാണ് ഭ്രമണപഥം ഉയർത്തുക. ഈ ഘട്ടങ്ങൾ വിജയിക്കുന്നതോടുകൂടി, ഓഗസ്റ്റ് ഒന്നിന് ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ നടക്കുന്നതാണ്. ഭ്രമണപഥത്തിൽ എത്തിയാൽ ചന്ദ്രനെ വലം വച്ചാണ് പേടകം ഇറക്കുക. അതേസമയം, ചന്ദ്രയാൻ-3-ന്റെ എൻജിൻ പ്രവർത്തനത്തിന്റെ നേർവിപരീതമായിരിക്കും ഭ്രമണപഥത്തിലെത്തുമ്പോൾ ഉള്ള പേടകത്തിന്റെ അവസ്ഥ. ഇതുവരെയുള്ള സിഗ്നലുകൾ അനുസരിച്ച് ചന്ദ്രയാൻ-3 അതിവേഗത്തിൽ കുതിക്കുകയാണ്.

Also Read: മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നു: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button