KeralaLatest NewsNews

ഇടതുപക്ഷക്കാരിയായത് കൊണ്ട് ജോലി നിഷേധിക്കപ്പെടുന്ന അവസ്ഥ, കേരളത്തിൽ കാവി കയറുന്നു: ആരോപണവുമായി അപർണ സെൻ

കേരളത്തിലെ മാധ്യമങ്ങളിൽ കാവി കയറുന്നുവെന്ന ആരോപണവുമായി റിപ്പോർട്ടർ ടി.വിയിലെ മുൻ സീനിയർ ന്യൂസ് എഡിറ്റർ അപർണ സെൻ. ചാനലിൽ നിന്നും താൻ രാജിവെച്ചത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അപർണ ഇപ്പോൾ. മുന്‍പ് ഉണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടി.വി പ്രവര്‍ത്തിച്ചിരുന്നത് ജനപക്ഷത്ത് നിന്നുകൊണ്ടാണ് മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പറഞ്ഞ അപർണ, ഇപ്പോഴത്തെ റിപ്പോർട്ടർ ചാനലിലെ പ്രവർത്തനത്തെ വിമർശിക്കുകയാണ്.

‘കേരളത്തിലെ മാധ്യമ രംഗത്തേക്ക് സംഘപരിവാര്‍ കടന്നുകയറുകയാണ്. കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളിലേക്കും സംഘപരിവാര്‍ ഫണ്ടിങ്ങ് വന്നു തുടങ്ങിയിട്ടുണ്ട്. ഇതോടെ അവര്‍ക്ക് അനുകൂലമായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും വലിയ രീതിയില്‍ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. പണം തരുന്നവന് വേണ്ടി വാലാട്ടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയാറാവുകയാണ്. കേരളത്തിലേക്ക് കാവി കയറുകയാണ്. മാധ്യമപ്രവര്‍ത്തനത്തിന് നേരും നീതിയും ഉണ്ടെന്ന് കണ്ടാണ് ഇങ്ങോട്ട് വന്നത്. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ നീതിയും നേരും മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് അപ്രത്യക്ഷമായി.

ഇടതുപക്ഷക്കാരിയായത് കൊണ്ട് ജോലി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പില്ല. ബി.ജെ.പിക്കാര്‍ക്ക് ജോലി നല്‍കുമ്പോള്‍ പ്രോലഫ്റ്റായ എനിക്ക് ജോലി നിക്ഷേധിക്കുകയാണ്. അപ്പോള്‍ തന്നെ കേരളത്തിലെ മാധ്യമങ്ങള്‍ എവിടെ എത്തിയെന്ന് അനുമാനിക്കാവുന്നതല്ലേ ഉള്ളൂ. ഒരു മൂട്ടില്‍ മരംമുറി കേസിലെ പ്രതിയായ ആന്റോ അഗസ്റ്റിന്‍ എംഡിയായ റിപ്പോര്‍ട്ടര്‍ ടിവിയില്‍ എഡിറ്ററായി എംവി നികേഷ് തുടരുന്നത് നിസഹായത കൊണ്ടാണ്’, അപർണ പറയുന്നു.

ഷോ ബിസിനസെന്ന നിലയില്‍ മലയാള മാധ്യമ പ്രവര്‍ത്തന മേഖല വളരുകയാണെന്ന് നേരത്തെ അപർണ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിരുന്നു. ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടങ്ങള്‍ ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയുള്ളപ്പോൾ പറ്റാത്തയിടങ്ങളില്‍ നിന്ന് മാറുന്നത് തന്നെയാണ് നല്ലത് എന്നായിഉർന്നു അപർണയുടെ നിലപാട്. കാര്യങ്ങള്‍ മുഖത്ത് നോക്കി കൃത്യമായി, വ്യക്തമായി പറയാനുള്ള ആര്‍ജവും ജനാധിപത്യബോധവും റിപ്പോര്‍ട്ടറിന്റെ പുതിയ മാനേജ്‌മെന്റിനുണ്ടാകട്ടെയെന്ന് ആശംസിച്ച് കൊണ്ടായിരുന്നു അപർണ റിപ്പോർട്ടറിൽ നിന്നും രാജിവെച്ച് ഇറങ്ങിയത്.

നേരത്തെ സൗത്ത് ലൈവിന് നല്‍കി അഭിമുഖത്തില്‍ തന്റെ സംഘപരിവാര്‍ വിരുദ്ധ ഇടത് നിലപാടാണ് അവരുടെ പ്രശ്നമെന്നും അതിനാലാണ് റിപ്പോര്‍ട്ടറിന്റെ സ്‌ക്രീനില്‍ താന്‍ വേണ്ടെന്ന് അവര്‍ തീരുമാനിച്ചതെന്നും അപര്‍ണ പറഞ്ഞിരുന്നു. തന്റെ ബോധ്യങ്ങളിലും നിലപാടിലും വെള്ളം ചേര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി, ഐഡി കാര്‍ഡ് ഊരിയെറിഞ്ഞ് തല ഉയര്‍ത്തിയാണ് പോന്നതെന്നും അപര്‍ണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button