KeralaLatest NewsNews

അരുണ്‍ കുമാര്‍ നിലപാടില്ലാത്തവന്‍; സംഘപരിവാര്‍ മുഖമായ സുജയ വെറും പേപ്പര്‍ സ്റ്റാമ്പ്;റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സൂര്യ

തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുരേഷ്‌ ഗോപി കയര്‍ത്ത് മാറ്റി നിര്‍ത്തിയ മാധ്യമപ്രവര്‍ത്തക റിപ്പോർട്ടർ ചാനലിൽ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പല ഓണ്‍ലൈന്‍ മീഡിയകളും വാര്‍ത്തകള്‍ വീണ്ടും വളച്ചൊടിക്കുന്നുവെന്നും അതിനാലാണ് ഇക്കാര്യത്തില്‍ കുടുതല്‍ വിശദീകരണവുമായി വീണ്ടും വരുന്നതെന്നും മാധ്യമപ്രവര്‍ത്തക സൂര്യ സുജി വ്യക്തമാക്കി.

സൂര്യ സജിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പല ഓൺലൈൻ മീഡിയകളും വാർത്തകൾ വീണ്ടും വളച്ചൊടിക്കുന്നു. സംഘപരിവാറിനെ വെളുപ്പിക്കാനുള്ള അവരുടെ നീക്കങ്ങൾ തുടരട്ടെ…
സത്യം നിങ്ങൾക്കും അറിയാം വിമർശനം ഉന്നയിക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും ഒക്കെ അറിയാം . ഇത് റിപ്പോർട്ടർ ചാനലിനെ കുറിച്ചും അവിടുത്തെ എഡിറ്റോറിയലിനെക്കുറിച്ചുമുള്ള എന്റെ അവസാനത്തെ പോസ്റ്റാണ്. സംഭവങ്ങൾ തുടങ്ങുന്നത് സുരേഷ് ​ഗോപി വിഷയത്തെ തുടർന്നാണ്. ആ സംഭവത്തിന് ശേഷം തൃശ്ശൂരിൽ തുടരാൻ വ്യക്തിപരമായി എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. റിപ്പോർട്ടിങ്ങിൽ നിന്നും മാറി നിൽക്കണമെന്നും എനിക്ക് ഡെസ്ക്കിലേക്ക് പോകണമെന്നും ഞാൻ hr നെ വിളിച്ച് സംസാരിച്ചു. പെട്ടെന്ന് തൃശ്ശൂർ വിട്ടുപോയാൽ അത് പണിഷ്മെന്റ് ട്രാൻസ്ഫറായി മറ്റുള്ളവർ കാണുമെന്നും കുറച്ചുകാലം കൂടി തൃശ്ശൂരിൽ നിൽക്കാനും ആണ് അവർ എനിക്ക് നിർദേശം നൽകിയത്.
മാനസികമായി എനിക്ക് അവിടെ തുടരാൻ സാധിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ എന്നെ കൊച്ചി ബ്യൂറോയിലേക്ക് മാറ്റി. എനിക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ നൽകി എന്ന് മറുനാടൻ അടക്കമുള്ള സംഘിച്ചാനലുകൾ പറയുന്ന വീഡിയോ തുടർച്ചയായി പലരും അയച്ച് തന്നത് കൊണ്ട് മാത്രമാണ് ഈ പോസ്റ്റ് . കൊച്ചിയിൽ വന്നശേഷം മൂന്നുതവണയാണ് എഡിറ്റോറിയലുമായി എന്റെ മീറ്റിംഗ് ഉണ്ടായത്…
രണ്ടാഴ്ചകൾക്ക് മുൻപായിരുന്നു ആദ്യമീറ്റിങ്. സൈബർ സഖാക്കൾ ബിജിഎം ഇട്ട് വാഴ്ത്തി പാടുന്ന അരുൺകുമാർ എന്ന നിലപാട് ഇല്ലാത്ത മനുഷ്യനെ ഇനിയെങ്കിലും നിങ്ങൾ മനസിലാക്കണം. മുഖ്യമന്ത്രിയുടെ പ്രീതിപറ്റാൻ വേണ്ടി മാത്രം നവ കേരള സദസ്സിനോടൊപ്പം യാത്ര ചെയ്തയാൾ , പക്ഷേ മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടല്ലോ ഈ നടത്തുന്ന പിത്തലാട്ടത്തിന്റെ ഒക്കെ പിന്നിലെന്താണ് എന്ന് . അത് കൊണ്ടാണ് അന്ന് അരുൺകുമാർ സമർപ്പിച്ച നിവേദനം തുറന്ന് പോലുംനോക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നത്. ആദ്യമീറ്റിങിൽ അരുൺ കുമാർ എനിക്ക് ചില ഉപദേശങ്ങൾ തന്നു . സൂര്യ കുറച്ചുകൂടി disciplined ആകണം, ആളുകളോട് അധികം കയർത്തു സംസാരിക്കരുത് തുടങ്ങിയവയായിരുന്നു ആ കാര്യങ്ങൾ . ഇത് പറയുന്നത് മറ്റൊന്നിലുമല്ല സുരേഷ് ​ഗോപി വിഷയത്തിൽ ഞാൻ എടുത്ത നിലപാടിനെക്കുറിച്ചുള്ള ശ്രീ അരുൺകുമാറിന്റെ എന്നോടുള്ള ഉപദേശം ആയിരുന്നു ഇത്. അത് കൊണ്ടും കഴിഞ്ഞില്ല,വേണമെങ്കിൽ ഇഷ്ടമില്ലാത്ത ആളുകൾക്ക് മുൻപിൽ ചിരിച്ചു കാണിച്ചു അഭിനയിച്ചോളൂ എന്ന് കൂടി എന്നോട് അദ്ദേഹം പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ഞാൻ കൃത്യമായി പറഞ്ഞു.
ക്യാമറാമാൻ മാരോട് ഞാൻ സഹകരിക്കുന്നില്ല എന്നതായിരുന്നു അടുത്ത എഡിറ്ററുടെ പരാതി .പരാതി പറഞ്ഞ ക്യാമറാമാന്മാരെയും ഒരുമിച്ച് വിളിക്കു, ഒരുമിച്ച് നമുക്ക് ഈ വിഷയം സംസാരിക്കാം എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ അവർ ഒഴിഞ്ഞ് മാറി. രണ്ടാം തവണ കൊച്ചി ബ്യൂറോയിലെ എല്ലാ റിപ്പോർട്ടർമാരെയും വിളിപ്പിച്ചു. അതിൽ ഞാനുമുണ്ടായി. ബ്രേക്കിംഗ് കുറവാണ് എന്ന കാര്യം പറയാനായിരുന്നു ചർച്ച. പിന്നെ വിളിപ്പിച്ചത് ഇന്നലെയാണ് എന്നെ മാത്രമായി മൂന്നാം തവണ. റിപ്പോർട്ടർ ചാനലിലെ സിഇഒ അനിൽ അയിരൂരും എച്ച് ആറും ആണ് ആ ചർച്ചയിൽ ഉണ്ടായത്. വിഷയം ഇതായിരുന്നു 10 ദിവസം മുൻപേ ഞാൻ സഞ്ചരിച്ച കാർ ആക്സിഡന്റ് ആയി. രാത്രി പത്തരക്ക് ഷൂട്ട് കഴിഞ്ഞ് വരുന്ന വഴി ഒരു ബൈക്ക് ഞങ്ങളുടെ കാറിൽ വന്നിടിക്കുകയായിരുന്നു. എനിക്കൊപ്പം ക്യാമറാമാനും വണ്ടിയോടിച്ച ഡ്രൈവറും ഉണ്ട്. റിപ്പോർട്ടർ ചാനലിൻറെ ഡ്രൈവറുടെ തലവൻ വണ്ടിയോടിച്ച ഡ്രൈവറോട് ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകാൻ പറയുന്നു. ആക്സിഡന്റ് ആയ വിവരവും ഫോട്ടോ സഹിതം ഞാൻ ബ്യൂറോ ചീഫിനെ കാര്യങ്ങൾ അറിയിക്കുന്നു. തുടർന്ന് 10 ദിവസങ്ങൾക്കിപ്പുറം എന്നെ വിളിച്ച് പറഞ്ഞു ,
സൂര്യ അന്ന് അങ്ങനെ ഒരു ആക്സിഡന്റ് നടന്നിട്ടില്ല സൂര്യ ആക്സിഡന്റ് വാർത്ത സൃഷ്ടിച്ചതാണ്, ഞാൻ പറഞ്ഞു എനിക്ക് കാറോടിക്കാൻ അറിയില്ല എന്തിനാണ് ഞാൻ കള്ളം പറയുന്നത്. വീണ്ടും അവർ ആവർത്തിച്ചു , ഉടൻതന്നെ ഞാൻ കൂടെയുണ്ടായിരുന്ന ക്യാമറാമാനെ ഫോണിൽ വിളിച്ച് സ്പീക്കറിൽ ഇട്ട് സംസാരിച്ചു. ക്യാമറാമാൻ ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചു. ആ ഫോൺ കട്ട് ചെയ്ത ശേഷം വീണ്ടും എന്നോട് അനിൽ ആവർത്തിച്ചു സൂര്യ ഇതിൽ കള്ളം പറയുന്നു എന്ന്. ഉടൻ ഞാൻ ചോദിച്ചു നിങ്ങൾക്ക് വേണ്ടത് resignation അല്ലെ ഞാൻ തരാം. സുരേഷ്​ഗോപി വിഷയത്തിന് ശേഷമുള്ള പ്രതികാരനടപടികളുടെ ഭാ​ഗമാണിതെന്ന് എനിക്ക് വ്യക്തമായിരുന്നു. സംഘപരിവാറിനെതിരെ ശബ്ദമുയർത്തിയത് കൊണ്ടല്ലേ നിങ്ങൾ എന്നോട് ഇങ്ങനെ സംസാരിക്കുന്നത്അ. അത് നല്ല രീതിയിൽ എനിക്കറിയാം. കാരണം ചർച്ചകളിൽ നമ്മൾ കാണുന്ന സംഘപരിവാറിന്റെ മുഖം അവിടുത്തെ വെറും പേപ്പർ സ്റ്റാമ്പ് ആണ് , ശരിക്കുമുള്ള ആർഎസ്എസ് വക്താവ് ഇതിന്റെ സി ഇ ഒ ആയ അനിൽ അയിരൂർ ആണ്. അയാളുടെ ചരിത്രം നോക്കിയാൽ തട്ടിപ്പുകളുടെ ഒരു കൂമ്പാരം തന്നെ കാണാം. പിന്നെ അനിൽ അയിരൂർ എന്നോട് പറഞ്ഞു സൂര്യ ഈ നാവും വെച്ച് മാധ്യമപ്രവർത്തനം നടത്തിയാൽ ശരിയാവില്ല, നിലപാട്പറയുന്ന പെണ്ണ് അഹങ്കാരി എന്ന പാട്രിയാർക്കൽ പുരുഷ സ്വരം പലതവണ ഇയാളിൽ നിന്ന് ഉയർന്ന് കേട്ടിട്ടുണ്ട്. വേറെ വല്ല കോഴ്സും പഠിച്ച് മറ്റേതെങ്കിലും ജോലിയിൽ പോകു എന്നാക്രോശിക്കുകയായിരുന്നു അയാൾ. നിങ്ങളല്ലല്ലോ എനിക്ക് ജേർണലിസം ബിരുദം തന്നതെന്നും നിങ്ങൾ എന്നെ ഈ തരത്തിൽ ഉപദേശിക്കാൻ വരേണ്ടതില്ല എന്നും പറ‍ഞ്ഞ് അവിടെ നിന്ന് ഇറങ്ങി നേരെ എച്ച ആറിന്റെ മുറിയിൽ ചെന്ന് രാജിക്കത്ത് നൽകി. കൂടാതെ ഔദ്യോ​ഗിക സിം തിരികെ ഏൽപ്പിച്ചു. മറ്റൊരു സംഭവം കൂടി പറയാം. കൊല്ലത്തുണ്ടായ വ്യാജവാർത്തയിൽ പ്രതിഷേധിച്ച് ഒരു റിപ്പോർട്ടർ എഡിറ്റോറിയലിനോട് ഈ കാര്യങ്ങൾ അറിയിക്കുന്നു. പരാതി പറഞ്ഞ റിപ്പോർട്ടറെ അനിൽ നേരിട്ട് വിളിച്ച് അധിക്ഷേപിക്കുന്നു..
കണ്ട മേത്തന്മാർ ഒന്നും വാർത്തകളിൽ ഇടപെടേണ്ട എന്നതായിരുന്നു ആ റിപ്പോർട്ടറോട് അയാൾ കൃത്യമായി പറഞ്ഞത്…
അതായത് നമ്മൾ വ്യാജവാർത്ത ചെയ്യും, അതിൽ നിങ്ങൾ ഇടപെടേണ്ട. ബിജെപിയുടെ സാമ്പത്തിക തട്ടിപ്പിന്റെ വാർത്ത കൊച്ചി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത ഒരു റിപ്പോർട്ടർ ഡെസ്കിനെ അറിയിച്ചിട്ടും വാർത്ത എയർ ചെയ്യാൻ റിപ്പോർട്ടറിലെ എഡിറ്റോറിയൽ ടീം തയ്യാറായില്ല. കാരണം അനിൽ ഉൾപ്പെടെ ഉള്ളവരെ സംബന്ധിച്ചിടത്തോളം സിപിഐഎമ്മുകാർ പണം പറ്റിച്ച വാർത്ത മാത്രമേ അത് മാർക്കറ്റ് ചെയ്യപ്പെടുള്ളുവത്രേ. മാധ്യമരം​ഗത്തെ പുലികൾ എന്നും , ഇടത് പുരോ​ഗമന സിംഹങ്ങൾ എന്നുമൊക്കെ പറയുന്ന വിഗ്രഹങ്ങളുടെ കൂടെ ജോലി ചെയ്യാം എന്നുള്ളത് കൊണ്ട് മാത്രമാണ് ആ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. എന്നാൽ ആ വിഗ്രഹങ്ങൾ എല്ലാം തന്നെ ഉടഞ്ഞു പോയി. കോൺഗ്രസ് റിപ്പോർട്ടർ ചാനലിനെ ബഹിഷ്കരിച്ചിട്ടുണ്ട്. രാഹുൽഗാന്ധിക്കെതിരെ മരം മുറി മുതലാളി നടത്തിയ പ്രസ്താവനയെ തുടർന്ന്. തുടർന്ന് കോൺഗ്രസ് വക്താക്കൾക്ക് നിരന്തരം എഡിറ്റോറിയൽ അംഗങ്ങൾ മാപ്പ് എഴുതി കൊടുത്തതിന്റെ തെളിവുകൾ ഉണ്ട്. ഇടതുപക്ഷവും ചർച്ചകൾ ബഹിഷ്കരിക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം..
കാരണം മന്ത്രി വീണാ ജോർജിനെതിരെ വാർത്തകൾ പടച്ചുവിടാൻ റിപ്പോർട്ടർ കാണിച്ച ഉത്സാഹം മറന്നു പോകരുത്,
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയെ വിളിച്ചിരുത്തി അധിക്ഷേപിച്ചത് മറക്കരുത്. എന്തിനാണ് അരുൺകുമാർ ഇടതുപക്ഷത്തെ ഇത്രത്തോളം പുകഴ്ത്തുന്നത്, കാരണം അയാൾക്കറിയാം സൈബർ സഖാക്കൾ അയാൾ പറയുന്ന ഓരോ വാചകങ്ങളും ബിജിഎം ഇട്ട് പരസ്യപ്പെടുത്തുമെന്ന്. സംഘപരിവാർ അജണ്ട മാത്രമാണ് അവിടെ നടക്കുന്നത്. ഒരു കാര്യം കൂടി, റിപ്പോർട്ടർ ചാനലിൽ നിന്ന് ഈ ഏഴു മാസക്കാലത്തിൽ ആദ്യമായി പുറത്തിറങ്ങിയ റിപ്പോർട്ടർ ഞാനല്ല , ഒരുപാട് പേർ പലതും സഹിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങിയിട്ടുണ്ട് ,
വ്യക്തിപരമായി അവരെല്ലാവരോടും ഞാൻ സംസാരിച്ചതാണ് . പല കാരണങ്ങൾ കൊണ്ട് ബാധ്യതകൾ കൊണ്ട് ഇത് സാമൂഹ്യ മാധ്യമങ്ങളിൽ തുറന്നുപറയാൻ അവർക്ക് പരിമിതികൾ ഉണ്ട് . ഈ തുറന്നു പറചലിനു ശേഷം എനിക്ക് വന്ന സൈബർ അറ്റാക്കുകളും നിരവധി ആണ്..
എന്റെ ജീവന് ഭീഷണിയുണ്ട് . എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ ഓരോരുത്തരും അറിയണം അതിന്റെ പിന്നിൽ മരം മുറിയുടെ കൈകളാണ് എന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button