Latest NewsNewsIndia

പ്രധാനമന്ത്രിയാകാനോ അധികാരത്തിനോ ഒന്നും താത്പ്പര്യമില്ല: മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കോൺഗ്രസിന് പ്രധാനമന്ത്രിയാകാനോ അധികാരത്തിനോ ഒന്നും താത്പ്പര്യമില്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. യോഗത്തിൽ എല്ലാ പാർട്ടികളെയും സ്വാഗതം ചെയ്യുന്നവെന്നും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉപേക്ഷിച്ച് ബിജെപിയെ നേരിടണമെന്നും ഖാർഗെ വ്യക്തമാക്കി.

Read Also: കേരളരാഷ്ട്രീയത്തിലെ ഒരു അധ്യായമാണ് അവസാനിച്ചത്: ഉമ്മൻചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് എ വിജയരാഘവൻ

പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലുള്ളത് പ്രത്യയശാസ്ത്രപരമായ തർക്കങ്ങളല്ല. 26 പാർട്ടികൾ യോഗത്തിൽ എത്തിയെന്നും അദ്ദേഹം വിശദമാക്കി.

ബിജെപിക്ക് ഒറ്റയ്ക്ക് 303 സീറ്റുകൾ കിട്ടിയിട്ടില്ല. സഖ്യത്തിലൂടെയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ഇപ്പോൾ ബിജെപി പഴയ സഖ്യകക്ഷികളുമായി ഒത്തുകളിക്കാൻ സംസ്ഥാനങ്ങൾ തോറും ഓടുകയാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്ത് നിയമനടപടികളിൽ കുടുക്കുകയാണ്. എംപിമാരെ സസ്‌പെൻഡ് ചെയ്യാൻ ഭരണഘടന ഉപയോഗിക്കുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.

Read Also: കേരളരാഷ്ട്രീയത്തിലെ ഒരു അധ്യായമാണ് അവസാനിച്ചത്: ഉമ്മൻചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് എ വിജയരാഘവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button