KeralaLatest NewsNews

സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് മണിപ്പൂരില്‍ അരങ്ങേറിയത് എങ്കില്‍ അതിനൊപ്പം നില്‍ക്കുന്ന മൃഗീയതയാണ് മലപ്പുറത്ത് നടന്നത്

സ്ഥലത്തിന്റെ പേരിനും പ്രതിയുടെ നാമത്തിനും കേരളത്തില്‍ ഒരു സ്പെഷ്യല്‍ പ്രിവിലേജ് ഉണ്ട്, അപ്പോള്‍ സംവാദങ്ങളോ ചോദ്യങ്ങളോ ചാനല്‍ ചര്‍ച്ചകളോ ഒന്നും ഇല്ല, ഈ ഒരു പ്രത്യേകത ഇങ്ങ് കേരളത്തിലേ ഉള്ളൂ: അഞ്ജു പാര്‍വതിയുടെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: ഒരു ആഭ്യന്തര കലാപത്തിന്റെ മറവില്‍ സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് മണിപ്പൂരില്‍ അരങ്ങേറിയത് എങ്കില്‍ അതിനൊപ്പം നില്ക്കുന്ന, ഒരുപക്ഷേ അതിനേക്കാള്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന മൃഗീയതയാണ് ഇവിടെ മലപ്പുറത്ത് നടന്നതെന്ന് അഞ്ജു പാര്‍വതി. ചാരിറ്റിയുടെ മറവില്‍ അരയ്ക്ക് താഴെ ശരീരം തളര്‍ന്ന മനുഷ്യരോട് ഇത്രയും വലിയൊരു പാതകം ചെയ്തത് അറിഞ്ഞില്ലെങ്കില്‍ അത് ഇവിടുത്തെ സിസ്റ്റത്തിന്റെ പിഴവ് അല്ലേ എന്നും അഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

Read Also: അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നത് ഇന്ത്യയുടെ മുന്നറിയിപ്പ്: അജിത് ഡോവൽ

ഉത്തരേന്ത്യയില്‍ ഒരു കാക്ക കരഞ്ഞാല്‍ പോലും ഷേവ് ചെയ്യാന്‍ ക്ഷൗര കത്തിയുമെടുത്ത് വടക്കോട്ട് ഓടുന്ന ടീമുകള്‍ ഒന്നും കണ്മുന്നില്‍ ഇത്രയും മൃഗീയമായ ഒരു പീഡനം നടന്നിട്ട് അത് അറിഞ്ഞിട്ടും ഇല്ല,കണ്ടിട്ടും കേട്ടിട്ടും ഇല്ല എന്നത് ഞെട്ടിക്കുന്നു. ഇവിടെ കലാപം ഉണ്ടായിരുന്നില്ല, ഇന്റര്‍നെറ്റ് കട്ടും ചെയ്തില്ല എന്നും അഞ്ജു പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘എന്താ, നാണക്കേട് കൊണ്ട് തല കുനിയുന്നില്ലേ പ്രബുദ്ധരെ? മലപ്പുറത്തെ അലനല്ലൂര്‍ അങ്ങ് ദൂരെ മണിപ്പൂരില്‍ അല്ലാത്തത് കൊണ്ടാണോ തല താഴ്ത്താന്‍ മടിക്കുന്നത് മിസ്റ്റര്‍ ആക്ടര്‍?? മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന ക്രൂരത നടക്കുന്നത് ഗോത്ര വിഭാഗങ്ങള്‍ ജീവിക്കുന്ന അങ്ങ് മണിപ്പൂരില്‍ മാത്രമല്ല കേട്ടോ, മറിച്ച് പ്രബുദ്ധര്‍ വസിക്കുന്ന കേരളത്തിലുമുണ്ട്. ഒരു ആഭ്യന്തര കലാപത്തിന്റെ മറവില്‍ സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് മണിപ്പൂരില്‍ അരങ്ങേറിയത് എങ്കില്‍ അതിനൊപ്പം നില്ക്കുന്ന, ഒരുപക്ഷേ അതിനേക്കാള്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന മൃഗീയതയാണ് ഇവിടെ മലപ്പുറത്ത് നടന്നത്’.

‘ഉത്തരേന്ത്യയില്‍ ഒരു കാക്ക കരഞ്ഞാല്‍ പോലും ഷേവ് ചെയ്യാന്‍ ക്ഷൗര കത്തിയുമെടുത്ത് വടക്കോട്ട് ഓടുന്ന ടീമുകള്‍ ഒന്നും കണ്മുന്നില്‍ ഇത്രയും മൃഗീയമായ ഒരു പീഡനം നടന്നിട്ട് അത് അറിഞ്ഞിട്ടും ഇല്ല, കണ്ടിട്ടും കേട്ടിട്ടും ഇല്ല എന്നത് ഞെട്ടിക്കുന്നു. ഇവിടെ കലാപം ഉണ്ടായിരുന്നില്ല, ഇന്റര്‍നെറ്റ് കട്ടും ചെയ്തില്ല. എന്നിട്ടും ചാരിറ്റിയുടെ മറവില്‍ അരയ്ക്ക് താഴെ ശരീരം തളര്‍ന്ന മനുഷ്യരോട് ഇത്രയും വലിയൊരു പാതകം ചെയ്തത് അറിഞ്ഞില്ലെങ്കില്‍ അത് ഇവിടുത്തെ സിസ്റ്റത്തിന്റെ പിഴവ് അല്ലേ പ്രബുദ്ധരേ???’

‘ഒരു പക്ഷേ ഇതു് വരെ കണ്ടതിലും കേട്ടതിലും അറിഞ്ഞതിലും വച്ചു ഏറ്റവും മൃഗീയവും മന:സാക്ഷിയെ പൊള്ളിക്കുന്നതുമായ ക്രൂരതയാണ് മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍ നേരിട്ടത് എന്ന് കേള്‍ക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ എന്റെ തല വല്ലാതെ കുനിയുന്നു. ചാരിറ്റി എന്ന അപ്പക്കക്ഷണം നീട്ടി ഏറ്റവും നിരാലംബരും നിരാശ്രയരുമായവരെ വേട്ടയാടുക എന്ന് പറയുന്നത് കൊടും പാതകമാണ്’.

‘ഇതിന് മുമ്പ് ഇത് പോലെ അതിക്രൂരമായ ഒരു സംഭവം നടന്നതും മലപ്പുറത്ത് തന്നെയാണ്. തളര്‍ന്ന് കിടക്കുന്ന അമ്മയ്ക്കരികില്‍ വെച്ച് മകളെ ക്രൂരമായി പീഡിപ്പിച്ച അതിദാരുണമായ സംഭവം നടന്നത് മലപ്പുറം അരീക്കോട് കാവനൂരിലാണ്. പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളാണ്. ഈ മകളെയാണ് അര്‍ദ്ധരാത്രി വാടക ക്വാര്‍ട്ടേഴ്സിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയ പ്രതി പീഡിപ്പിച്ചത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളര്‍ന്നു കിടക്കുന്ന അമ്മയ്ക്ക് കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. തന്നെ ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു കാലുപിടിച്ച പെണ്‍കുട്ടിയെ വലിച്ചിഴച്ചു കഴുത്തില്‍ കുത്തിപ്പിടിച്ച് അമ്മയ്ക്ക് മുന്നിലിട്ട് പീഡിപ്പിച്ചവന്‍ നാട്ടിലെ സ്ഥിരം ക്രിമിനല്‍. പേര് മുട്ടാളന്‍ ശിഹാബ്’.

‘പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പുറത്തു വന്നാല്‍ പെണ്‍കുട്ടിയെയും സാക്ഷി പറഞ്ഞ അയല്‍ക്കാരെയും കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. അന്ന് ചില മാധ്യമങ്ങളില്‍ ഇത് വാര്‍ത്ത ആയെങ്കിലും പിന്നീട് അത് നിശബ്ദമാക്കി. ഒരു ചര്‍ച്ചയും സംവാദവും അന്നും നടന്നില്ല. കാരണം സ്ഥലത്തിന്റെ നാമത്തിനും പ്രതിയുടെ നാമത്തിനും ദാറ്റ് സ്‌പെഷ്യല്‍ പ്രിവിലേജ് ഉണ്ടായിരുന്നതിനാല്‍! ഇവിടെ എന്നും അങ്ങനെ തന്നെ ആയിരുന്നു’.

‘കോവിഡ് വേളയില്‍ ആംബുലന്‍സിനുള്ളില്‍ വച്ച് രോഗിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആര്‍ക്കും തല കുനിഞ്ഞില്ല. കേട്ടു കേള്‍വി പോലും ഇല്ലാത്ത നരബലി നടന്നിട്ടും ഇവിടെ ആര്‍ക്കും തല കുമ്പിടാന്‍ തോന്നിയില്ല. അതിലെ മുഖ്യ പ്രതി ഷാഫി നേരത്തെ ഒരു എഴുപത് വയസ്സുള്ള വൃദ്ധയെ പീഡിപ്പിച്ചവന്‍ ആണെന്ന് വാര്‍ത്തകള്‍ വന്നിട്ടും അത്തരം ഒരുത്തനു നിര്‍ഭയനായി ഇവിടെ ഇറങ്ങി നടക്കാന്‍ കഴിഞ്ഞത്, വീണ്ടും നരബലി നടത്തി സ്ത്രീകളെ കൊന്നു കുഴിച്ചു മൂടാന്‍ കഴിഞ്ഞത് ഇവിടുത്തെ പിഴച്ച സിസ്റ്റം കാരണം ആണെന്ന് ആരും മുറവിളി കൂട്ടിയതും ഇല്ല. അതാണ് പ്രബുദ്ധ കേരളത്തിലെ സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ്’.

‘ഇന്ത്യയിലെ എല്ലാ പെണ്ണും ഒരു പോലെയാണെന്നും ഒരുവനാല്‍, അല്ലെങ്കില്‍ ഒരു കൂട്ടം ആള്‍ക്കാരാല്‍ ബലമായി പീഡിക്കപ്പെടുമ്പോള്‍ ഏതൊരു പെണ്ണിനും തോന്നുന്ന വേദനയും അപമാനവും ഒരു പോലെയാണ് എന്നും ഇവറ്റകള്‍ എന്തേ മനസ്സിലാക്കുന്നില്ല? മണിപ്പൂര്‍ കണ്ട് വന്‍ റാലികള്‍ സംഘടിപ്പിച്ച, തെരുവോരങ്ങളില്‍ ചിത്രവരയും പ്രതിഷേധ പ്രകടനങ്ങളും നടത്തിയവരില്‍ എത്രയെണ്ണം മലപ്പുറം സ്റ്റാന്‍ഡിലേയ്ക്ക് വണ്ടി വിടുമെന്ന് നോക്കാം. ആരും കാണില്ല!സെയ്ഫുള്ള താന്നിക്കാടന്മാര്‍ക്ക് സെയ്ഫായി കാടത്തം കാട്ടാന്‍ കഴിയുന്ന വളക്കൂറുള്ള തട്ടകം ആണ് മതേതര -നവോഥാന -പ്രബുദ്ധ കേരളം’!
Shame on you Kerala ??????

 

shortlink

Related Articles

Post Your Comments

Related Articles


Back to top button