KeralaLatest NewsNews

പ്രമുഖ ബിസിനസ് ഗ്രൂപ്പ് സ്ഥലവും വീടും കയ്യേറാന്‍ ശ്രമിച്ചെന്ന് ആരോപണവുമായി യുവാവിന്റെ ആത്മഹത്യാ ശ്രമം

കൊച്ചി: വൈറ്റില ദേശീയപാതയ്ക്ക് സമീപം കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കുപ്പിയില്‍ പെട്രോളുമായി എത്തിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്ഹിന്ദ് ഗ്രൂപ്പ് തന്റെ സ്ഥലം കയ്യേറാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി.

Read Also: അക്കൗണ്ടിലേക്ക് 50 ലക്ഷം അയക്കണം: ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി

വൈകിട്ട് 4 മണിയോടെ വൈറ്റില ദേശീയപാതയ്ക്ക് സമീപമുള്ള കെട്ടിടത്തിനു മുകളില്‍ കയറിയായിരുന്നു ചേര്‍ത്തല പട്ടണക്കാട് സ്വദേശി മൈക്കിള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുപ്പിയില്‍ പെട്രോളുമായി എത്തിയ യുവാവ് കെട്ടിടത്തിന് മുകളില്‍ കയറി പൊലീസിനെയും ഫയര്‍ഫോഴ്സിനെയും മൂന്നു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി. യുവാവിനെ അനുനയിപ്പിക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രശ്നം പരിഹരിക്കാമെന്ന് പൊലീസ് ഫോണിലൂടെ മൈക്കിളിന് ഉറപ്പു നല്‍കി. ആവശ്യങ്ങള്‍ അംഗീകരിച്ചതായി കമ്പനി ലെറ്റര്‍പാഡില്‍ എഴുതി നല്‍കണമെന്ന് മൈക്കിള്‍ ആവശ്യപ്പെട്ടു.

വീട്ടിലേക്കുള്ള വഴിയൊരുക്കി നല്‍കണം എന്നതുള്‍പ്പെടെ മൈക്കിള്‍ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതായി കമ്പനി ലെറ്റര്‍ പാഡില്‍ എഴുതി നല്‍കി. തുടര്‍ന്ന് മൈക്കിള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ ഇറങ്ങി. ജയ്ഹിന്ദ് ഗ്രൂപ്പിനെതിരെ നാളുകളായി മൈക്കിള്‍ സമരത്തില്‍ ആയിരുന്നു. അതേസമയം സ്ഥലം കയ്യേറാന്‍ ശ്രമിച്ചുവെന്ന മൈക്കിളിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ജയ്ഹിന്ദ് ഗ്രൂപ്പിന്റെ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button