KeralaLatest NewsNewsBusiness

ഉപഭോക്താക്കൾക്ക് ഇരുട്ടടി! സംസ്ഥാനത്ത് വീണ്ടും വൈദ്യുതി സർചാർജ് വർദ്ധിപ്പിച്ചു

കഴിഞ്ഞ മൂന്ന് മാസമായി ഉപഭോക്താക്കളിൽ നിന്നും സർചാർജ് ഇനത്തിൽ വൈദ്യുതി ബോർഡ് നിശ്ചിത പൈസ ഈടാക്കുന്നുണ്ട്

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി സർചാർജ് നിരക്കുകൾ ഉയർത്തി. വൈദ്യുതി ബോർഡിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഒരു പൈസയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഓഗസ്റ്റ് മാസം യൂണിറ്റിന് 20 പൈസ സർചാർജായി ഈടാക്കും. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. നിലവിൽ, റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച 10 പൈസക്ക് പുറമേയാണ്, വൈദ്യുതി ബോർഡിന് സ്വയം പിരിക്കാവുന്ന സർചാർജിലും ഒരു പൈസയുടെ വർദ്ധനവ് വരുത്തിയിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് മാസമായി ഉപഭോക്താക്കളിൽ നിന്നും സർചാർജ് ഇനത്തിൽ വൈദ്യുതി ബോർഡ് നിശ്ചിത പൈസ ഈടാക്കുന്നുണ്ട്. ജൂണിൽ ഉണ്ടായ അധിക ചെലവ് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി സർചാർജ് നിരക്കുകൾ ഏർപ്പെടുത്തുന്നത്. ജൂൺ മാസം 33.92 കോടി രൂപയാണ് അധിക ചെലവായി രേഖപ്പെടുത്തിയത്. റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 10 പൈസ സർചാർജ് ഒക്ടോബർ മാസം വരെ തുടരുന്നതാണ്. പിന്നീട് ഇവ പുനപരിശോധിച്ചതിനുശേഷമാണ് അടുത്ത നടപടികൾ ആരംഭിക്കുക.

Also Read: ‘ടിയാൻ ഇപ്പോൾ കമ്മികൾക്ക് പൊന്നപ്പനും അല്ല, തങ്കപ്പനും അല്ല’: പരിഹസിച്ച് അഞ്‍ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button