KeralaLatest NewsNews

ഷൂസും തോർത്തും പുഴയ്ക്കരികില്‍, മണ്ണില്‍ വലിച്ച് കൊണ്ട് പോയ പാടുകള്‍: സുരന്ദ്രനെ കാണാതായതില്‍ ഞെട്ടലൊഴിയാതെ ജനങ്ങൾ

മീനങ്ങാടി: വീടിനുസമീപം പുല്ലരിയാനിറങ്ങിയ 55കാരനെ പുഴയിൽ കാണാതായി. മീനങ്ങാടി മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരന്ദ്രനെ (55) ആണ് കാണാതായത്.

ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം. വീടിന് പിറകുവശത്തായി പുല്ലരിഞ്ഞുകൊണ്ടിരുന്ന ഭർത്താവിനെ അന്വേഷിച്ചുചെന്നപ്പോൾ ഏതോ ജീവി വലിച്ചുകൊണ്ട് പോകുന്നത് കണ്ടതായി സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞു.

മുതലയാണ് സുരേന്ദ്രനെ ആക്രമിച്ചതെന്ന് ആണ് അഭ്യൂഹം. പുല്ലരിഞ്ഞു വെച്ചതിന് സമീപത്തു നിന്ന് വലിച്ചുകൊണ്ട് പോയ പാടുണ്ട്. സുരേന്ദ്രന്റെ ഷൂസും തോർത്തും പുഴയ്ക്കരികിലുണ്ടായിരുന്നു. അഗ്നിരക്ഷാസേന, പോലീസ്, എൻഡിആർഎഫ്, പൾസ് എമർജൻസി ടീം, തുർക്കി ജീവൻ രക്ഷാസമിതി എന്നിവ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാരാപ്പുഴ അണക്കട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിവച്ച ശേഷമാണ് തിരച്ചിലാരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button