KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിനുള്ള ധനസഹായം വർദ്ധിപ്പിച്ചു

പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കൾക്കുള്ള വിവാഹ വായ്പ ധനസഹായവും ഉയർത്തിയിട്ടുണ്ട്

സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായ തുക വർദ്ധിപ്പിച്ചു. നിലവിൽ, 1.5 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ, ഇനി മുതൽ 3 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്.

ക്ലാസ് ഫോർ ജീവനക്കാർക്ക് പുറമേ, പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കൾക്കുള്ള വിവാഹ വായ്പ ധനസഹായവും ഉയർത്തിയിട്ടുണ്ട്. നിലവിൽ, ഈ കാറ്റഗറിയിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് നിലവിലുള്ള 1 ലക്ഷം രൂപയിൽ നിന്നും 1.5 ലക്ഷം രൂപയാക്കി ഉയർത്തുന്നതാണ്. ധനസഹായത്തിൽ വർദ്ധനവ് വരുത്തിയതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ പങ്കുവെച്ചിട്ടുണ്ട്.

Also Read: ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കണ്ടെത്താനായില്ല: സ്‌കൂബ ടീമിന്റെ സഹായത്തോടെ തെരച്ചിൽ തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button