KeralaLatest NewsNews

പാലക്കാട് ബസ് മറിഞ്ഞ് അപകടം: 15 പേർക്ക് പരിക്കേറ്റു 

പാലക്കാട്: കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 15 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

പെരിങ്ങോട് വളവിൽ വെച്ച് ബസ് തിരിച്ചപ്പോഴായിരുന്നു അപകടം. 21 പേർ ബസിലുണ്ടായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button