Latest NewsIndiaNews

അമൃത് ഭാരത് പദ്ധതി: 21 സ്റ്റേഷനുകൾ പുനർനിർമ്മിക്കും

ഹൈദരാബാദ്: തെലങ്കാനയിൽ അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതിയിൽ 21 സ്റ്റേഷനുകളാണ് പുനർ നിർമ്മിക്കുന്നത്. 894 കോടി രൂപയാണ് നിർമ്മാണ ചെലവ്. സംസ്ഥാനത്ത് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം 39 സ്റ്റേഷനുകളുടെ പുനരുദ്ധാരണമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ 21 സ്റ്റേഷനുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ 715 കോടി ചെലവഴിച്ച് സെക്കന്ദരാബാദ്, ചെരലാപ്പള്ളി സ്റ്റേഷന്റെ നവീകരണവും നടക്കുന്നുണ്ട്.

Read Also: 11 വര്‍ഷം പഴക്കമുള്ള ബന്ധം, അത് നഷ്ടമായപ്പോൾ മരിക്കുമെന്ന് തോന്നി, പിന്നാലെ മദ്യത്തിന് അടിമയായി: നടി പൂജയുടെ ജീവിതം

അമൃത് ഭാരത് പദ്ധതിയിൽ സ്റ്റേഷനുകൾ വികസിപ്പിക്കുന്നത് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ്. ഭിന്നശേഷി സൗഹൃദമായാണ് സ്റ്റേഷനുകളുടെ നിർമ്മാണം. സ്റ്റേഷൻ പ്രവേശന കവാടം, വെയ്റ്റിംഗ് ഹാളുകൾ, ടോയ്‌ലറ്റുകൾ, ലിഫ്റ്റ്/എസ്‌കലേറ്ററുകൾ, ശുചിത്വം, സൗജന്യ വൈഫൈ, വാട്ടർ കിയോസ്‌കുകൾ തുടങ്ങിയ എല്ലാം അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാകും.

Read Also: ദുര്‍മന്ത്രവാദം നടത്തി, ആ‍ര്‍ത്തവ രക്തം കുടിപ്പിച്ചു, നടിയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ച്‌ മുന്‍കാമുകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button