KeralaLatest NewsNews

ഓണം മുഖ്യമായും ആചരിക്കുന്നത് ഹിന്ദുക്കൾ, ബാങ്കൊലി ഉയരുമ്പോഴാണ്‌ നാമം ജപിക്കേണ്ട കാര്യം ഹിന്ദുക്കൾ ഓർക്കുന്നത്: ഷംസീർ

തിരുവനന്തപുരം: സന്ധ്യക്ക് ബാങ്ക് വിളി ഉയരുന്ന സമയത്താണ്‌ സന്ധ്യാ നാമവും സന്ധ്യാ വിളക്കും കൊളുത്തേണ്ട കാര്യം ഹിന്ദുക്കൾക്ക് ഓർമ്മ വരുന്നത് എന്ന് സ്പീക്കർ എ എൻ ഷംസീർ. ഓണം മുഖ്യമായും കൊണ്ടാചരിക്കുന്നത് ഹിന്ദുക്കൾ ആണെന്നും അവർ മുസ്ളീങ്ങളേ ക്ഷണിക്കുകയാണ്‌ ചെയ്യുന്നത് എന്നും സ്പീക്കർ പറഞ്ഞു. പാഠ്യപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവത്കരിക്കാനാണ് ശ്രമമെന്ന് പറഞ്ഞ അദ്ദേഹം, പുതുതലമുറയെ തെറ്റായ വസ്തുതകള്‍ പഠിപ്പിക്കരുതെന്നും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയാനല്ലെന്നും പറഞ്ഞു. മേലാറ്റൂർ ആര്‍എംഎച്ച്എച്ചഎസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓണം വരാൻ പോവുകയാണ്‌. റംസാൻ കഴിഞ്ഞു. റംസാനു മുസ്ളീങ്ങളുടെ വീട്ടിൽ നോമ്പ് തുറക്കാൻ മുസ്ളീം സഹോദരങ്ങളല്ലാത്തവരേ ക്ഷണിക്കുന്നു. ഓണം വരുമ്പോൾ ഓണം കേരളീയന്റെ ദേശീയ ആഘോഷം ആണെങ്കിലും അത് മുഖ്യമായും കൊണ്ടാചരിക്കുന്നത് ഹിന്ദു മതക്കാരാണ്‌. മുസ്ളീമിനെ ക്ഷണിക്കുന്നു. ഇതാണ്‌ കേരളം. വൈകുന്നേരത്തേ ബാങ്കൊലി ഉയരുമ്പോഴാണ്‌ സന്ധ്യാ നാമം ജപിക്കേണ്ട സന്ധ്യാ വിളക്ക് കൊളുത്തേണ്ട കാര്യം ഹിന്ദു മത വിശ്വാസികൾക്ക് ഓർമ്മ വരുന്നത്, അതാണ്‌ കേരളം.

മഹിതമായ മതനിരപേക്ഷതയ്ക്ക് പേരു കേട്ട നാടാണ്‌ കേരളം. നമുക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് ഒരോ കുട്ടിയും നടത്തേണ്ടത്. എന്തൊക്കെ ശ്രമിച്ചാലും ഈ നാടിനെ ഭിന്നിപ്പിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന പ്രഖ്യാപനം നമുക്ക് നടത്താനാവണം. പാഠ്യപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവത്കരിക്കാനാണ് ശ്രമം. നായനാർ സർക്കാർ ആരംഭിച്ച സാക്ഷരതാ പ്രസ്ഥനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് മലപ്പുറമാണ്.

ശാസ്ത്രം സത്യമാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെയും ശാസ്ത്രത്തേയും പ്രചരിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിന്റെ അര്‍ഥം വിശ്വാസത്തെ തള്ളിപ്പറയുക എന്നല്ല. ശാസ്ത്രത്തെ പ്രചരിപ്പിക്കേണ്ടത് ആധുനിക ഇന്ത്യയില്‍ ഏറ്റവും അനിവാര്യമാണ്. ശാസ്ത്രത്തെ പ്രചരിപ്പിക്കുന്നത് ഒരിക്കലും ഒരു മതവിശ്വാസത്തെ തള്ളലല്ല. ശാസ്ത്രത്തെ ബോധപൂര്‍വം നമ്മള്‍ പ്രചരിപ്പിക്കേണ്ടിരിയിക്കുന്നു. അതോടൊപ്പം ശക്തനായ മതനിരപേക്ഷവാദി ആവുക എന്നുള്ളതാണ് ആധുനികകാല ഇന്ത്യയിലും കേരളത്തിലും എടുക്കേണ്ട പ്രതിജ്ഞ.

ഇന്ത്യ എന്ന രാജ്യം സെക്കുലറാണ്. സെക്കുലര്‍ എന്ന വാക്കിന് അര്‍ഥം മതനിരാസം എന്നല്ല, മതനിരപേക്ഷത എന്നാണ്. അതിനര്‍ഥം രാഷ്ട്രത്തിന് മതമില്ല എന്നാണ്. എന്നാല്‍ രാഷ്ട്രത്തിലെ പൗരന്‍മാര്‍ക്ക് മതമാകാം. നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തില്‍ വിശ്വസിക്കാം, മതം പ്രചരിപ്പിക്കാം. അതാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. എന്നാല്‍ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് ഇപ്പോള്‍ ശ്രമം. അതിനുള്ള സംഘടിതമായ നീക്കം നടക്കുമ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് മതവിശ്വാസിയുടെയും രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയും ഉത്തരവാദിത്വമാണ്’, ഷംസീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button