Latest NewsNewsLife StyleHealth & Fitness

കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

കുട്ടി കുസൃതിയാണ്‌ അല്ലെങ്കില്‍ ഭയങ്കര വാശിയാണ്‌, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ്‌ സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്‌. എന്നാല്‍, ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നക്കാര്‍ ആകും.

അര്‍ധരാത്രി കഴിഞ്ഞ നേരം. ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കാന്‍ ഉണര്‍ന്നതാണ്‌ ആറു വയസുകാരി മകള്‍. അപ്പോഴും അവള്‍ കരയുകയാണ്‌ ‘നാളെ എന്നെ സ്‌കൂളില്‍ വിടുമോ?.’ ആ അമ്മ ഏറെ സങ്കടത്തോടെയാണ്‌ മകളുമായി ഡോക്‌ടറുടെ അടുത്തെത്തിയത്‌.

”അവള്‍ക്ക്‌ സ്‌കൂളില്‍ പോകാന്‍ മടിയാണ്‌. എങ്ങനെയെങ്കിലും അവളുടെ ഈ സ്വഭാവം മാറ്റിത്തരണം.” ഇതുപോലെ നിരവധി കേസുകളാണ്‌ എത്തുന്നത്‌. കുട്ടികള്‍ വ്യത്യസ്‌തരാണ്‌.

ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്‌. അതുകൊണ്ട്‌ തന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എല്ലാം വ്യത്യസ്‌തമാണ്‌.

Read Also : താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ: മാപ്പു പറയാൻ ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ലെന്ന് കെ സുരേന്ദ്രൻ

മോഷണം

മോഷണം ഒരു സ്വഭാവവൈകല്യമാണെന്ന്‌ പലപ്പോഴും തിരിച്ചറിയാറില്ല. ഇത്തരം സ്വഭാവമുള്ള കുട്ടികള്‍ അവരറിയാതെ തന്നെ പല സാധനങ്ങളും സ്വന്തമാക്കിയിരിക്കും. പല കാരണങ്ങള്‍ കൊണ്ട്‌ കുട്ടികളില്‍ ഇത്തരം വൈകല്യമുണ്ടാകാം.

ദേഷ്യമനോഭാവം

എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പൊട്ടിത്തെറിക്കുക, വളരെ ഉച്ചത്തില്‍ കരയുക, ഉപദ്രവിക്കുക, തറയില്‍ ആഞ്ഞു ചവിട്ടുക, തൊഴിക്കുക എന്നിവ ദേഷ്യമനോഭാവക്കാരില്‍ കാണപ്പെടുന്നു.

ആക്രമണവാസന

സ്‌നേഹവും ശ്രദ്ധയും ആവശ്യത്തിന്‌ കിട്ടാതെ വളരുന്ന കുട്ടികളും, പ്രകൃതി വിരുദ്ധ ചൂഷണത്തിന്‌ ഇരയാകുന്ന കുട്ടികള്‍, അമിതമായി ശിക്ഷിച്ചു വളര്‍ത്തുന്ന കുട്ടികള്‍ എല്ലാം ആക്രമണ സ്വഭാവം കാണിക്കാം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും ആക്രമണ സ്വഭാവം കാണിക്കുന്നവരുണ്ട്‌.

പിന്‍വാങ്ങല്‍

ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നതിനെയാണ്‌ പിന്‍വാങ്ങല്‍ എന്നു പറയുന്നത്‌. സമൂഹത്തില്‍ നിന്ന്‌ എന്നതിനേക്കാള്‍ അവനവനില്‍ നിന്നു തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്‌ ഇക്കൂട്ടര്‍. ഒരുതരം അന്തര്‍മുഖത്വം ആണ്‌ ഇവരില്‍ പ്രകടമാകുന്നത്‌. മറ്റുള്ളവരെ കുറിച്ചോ സമൂഹത്തെ കുറിച്ചോ യാതൊരു ചിന്തയും ഇല്ലാത്തവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button