KeralaLatest NewsNews

മറയൂരിൽ പടയപ്പയുടെ ആക്രമണം: റേഷൻ കടയും വീടും തകർത്തു

മറയൂർ: മറയൂരിൽ പടയപ്പയുടെ ആക്രമണം. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ ജനവാസ മേഖലയിൽ തമ്പ് അടിച്ചിരിക്കുകയാണ്.

അതേസമയം, പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂര്‍ മേഖല താവളമാക്കിയിരിക്കുകയാണ്. തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി പടയപ്പ ഉള്ളത്.

തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലും പലപ്പോഴും പടയപ്പയെ കാണാമെന്ന് നാട്ടുകാര്‍ പറയുന്നു. ചില സമയത്ത് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം വരെയെത്തുന്നുണ്ട് എന്നും നാട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button