Latest NewsUAENewsGulf

താമസ വിസയിൽ വ്യക്തിവിവരങ്ങൾ ഓൺലൈനായി മാറ്റാം: അറിയിപ്പുമായി അധികൃതർ

ദുബായ്: താമസ വിസയിൽ വ്യക്തിവിവരങ്ങൾ ഓൺലൈനായി മാറ്റാം. ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് യുഎഇ. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തി വിവരം, ജോലി, പാസ്പോർട്ട് സംബന്ധിച്ച വിവരം, ദേശീയത സംബന്ധിച്ച വിവരങ്ങൾ എന്നിവയിൽ ഓൺലൈനായി മാറ്റങ്ങൾ വരുത്താനുള്ള സൗകര്യം ലഭ്യമാണ്. മാറ്റം വരുത്തി കഴിഞ്ഞാൽ അതുപയോഗിച്ച് എമിറേറ്റ്സ് ഐഡി പുതുക്കാനുള്ള അപേക്ഷ സൈറ്റിൽ വരും.

Read Also: വീണ്ടും പുതിയ കൊറോണ വകഭേദം, യുകെയില്‍ ഭയം വിതച്ച് ‘എറിസ്’ വൈറസ് വ്യാപിക്കുന്നു

ഫെഡറൽ അതോറിറ്റിയുടെ സ്മാർട്ട് വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ വഴി ഉപയോക്താക്കൾക്ക് താമസ വിവരങ്ങളിൽ തിരുത്തൽ വരുത്താനും കഴിയും. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ സ്മാർട് ആപ്ലിക്കേഷൻ വഴിയോ ഇത് ചെയ്യാം. കളർ ഫോട്ടോ, പാസ്പോർട്ടിന്റെ കോപ്പി, വിവരങ്ങളിൽ മാറ്റം വരുത്താൻ സ്പോൺസർ ഒപ്പിട്ടു നൽകിയ അപേക്ഷ, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് തുടങ്ങിയവ ഇതിന് ആവശ്യമാണ്.

ഈ സേവനത്തിനുള്ള അപേക്ഷ ഫീസ് 200 ദിർഹമാണ്. ഇതിൽ 100 ദിർഹം സ്മാർട്ട് സർവീസിനും 50 ദിർഹം ആപ്ലിക്കേഷനും 50 ദിർഹം ഇ-സേവനങ്ങൾക്കുമുള്ള ഫെഡറൽ അതോറിറ്റി ഫീസുമാണ്. അതേസമയം പൂർണമായ രേഖകളോ വിവരങ്ങളോ നൽകാത്ത അപേക്ഷകൾ 30 ദിവസത്തിന് ശേഷം നിരസിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: എ.എന്‍ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button