ThiruvananthapuramLatest NewsKeralaNattuvarthaNews

സു​ഹൃ​ത്തി​ന്‍റെ ക​ട​യി​ൽ ക​യ​റി ബ​ഹ​ളം ഉ​ണ്ടാ​ക്കിയത് ചോദ്യം ചെയ്തതിൽ വിരോധം, യുവാവിനെ വധിക്കാൻ ശ്രമം:രണ്ടുപേർ പിടിയിൽ

തി​രു​വ​ല്ലം വേ​ട്ട​ക്ക​ക​ല്ലി​ന് സ​മീ​പം ആ​ഷി​ക്, വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി​യാ​യ ഷ​ബി​ൻ എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്

വി​ഴി​ഞ്ഞം: യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടുപേ​ർ പൊലീസ് പിടിയിൽ. തി​രു​വ​ല്ലം വേ​ട്ട​ക്ക​ക​ല്ലി​ന് സ​മീ​പം ആ​ഷി​ക്, വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി​യാ​യ ഷ​ബി​ൻ എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്. കോ​വ​ളം പൊലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വ​ണ്ടി​ത്ത​ടം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി തൗ​ഫീ​ക്കി​നെ പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ തൗ​ഫീ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : വോയിസ് ചാറ്റിൽ പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ

ഏ​താ​നും ദി​വ​സം​മു​മ്പ് പ്ര​തി​ക​ൾ തൗ​ഫീ​ക്കി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ക​ട​യി​ൽ ക​യ​റി ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത് തൗ​ഫീ​ക്ക് ചോ​ദ്യം ചെ​യ്തി​രുന്നു. ​ഇ​തി​ലെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് കോ​വ​ളം പൊലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വ​ളം സി​ഐ ബി​ജാേ​യ്, തി​രു​വ​ല്ലം സി​ഐ രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button