IdukkiLatest NewsKeralaNattuvarthaNews

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​യി​ലും തൂ​ണി​ലും ഇ​ടി​ച്ച് അപകടം: ആ​റു പേ​ർ​ക്ക് പ​രി​ക്ക്

പ​ട​മു​ഖം സ്വ​ദേ​ശി​ക​ളാ​യ നെ​ല്ലി​പ്പു​ഴ കു​ന്നേ​ൽ സി​റി​യ​ക് (66), ഭാ​ര്യ വ​ത്സ​മ്മ (61), സ​ഹോ​ദ​ര​ൻ ടോ​മി ജോ​സ​ഫ് (55), മ​ക​ൾ മീ​നു (36), മീ​നു​വി​ന്‍റെ മ​ക്ക​ളാ​യ സ​ർ​വി​ൻ (10), ഹൈ​ഡ​ണ്‍ (6) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മൂ​ല​മ​റ്റം: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​യി​ലും തൂ​ണി​ലും ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ട​മു​ഖം സ്വ​ദേ​ശി​ക​ളാ​യ നെ​ല്ലി​പ്പു​ഴ കു​ന്നേ​ൽ സി​റി​യ​ക് (66), ഭാ​ര്യ വ​ത്സ​മ്മ (61), സ​ഹോ​ദ​ര​ൻ ടോ​മി ജോ​സ​ഫ് (55), മ​ക​ൾ മീ​നു (36), മീ​നു​വി​ന്‍റെ മ​ക്ക​ളാ​യ സ​ർ​വി​ൻ (10), ഹൈ​ഡ​ണ്‍ (6) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവം: രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി

ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം റൂ​ട്ടി​ൽ അ​ശോ​ക​ക്ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​ടു​ക്കി ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​ർ നി​യ​ന്ത്ര​ണം ​വി​ട്ട് എ​തി​ർ​വ​ശ​ത്തു​ള്ള ക​ട​യു​ടെ മു​ന്നി​ലെ തൂ​ണി​ൽ ഇ​ടി​ച്ച ശേ​ഷം സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ച്ചു നി​ല്ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

കാ​ഞ്ഞാ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പരിക്കേറ്റവ​രെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button