KottayamLatest NewsKeralaNattuvarthaNews

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു

അ​തി​ര​മ്പു​ഴ ഓ​ണം​തു​രു​ത്ത് ക​വ​ല മേ​ട​യി​ൽ വീ​ട്ടി​ൽ അ​ല​ക്സ് പാ​സ്ക​ലി​നെ​തി​രെ​യാ​ണ് (22) വീ​ണ്ടും കാ​പ്പ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്

കോ​ട്ട​യം: കുപ്രസിദ്ധ ഗുണ്ടയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു. അ​തി​ര​മ്പു​ഴ ഓ​ണം​തു​രു​ത്ത് ക​വ​ല മേ​ട​യി​ൽ വീ​ട്ടി​ൽ അ​ല​ക്സ് പാ​സ്ക​ലി​നെ​തി​രെ​യാ​ണ് (22) വീ​ണ്ടും കാ​പ്പ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഏ​റ്റു​മാ​നൂ​ർ, മേ​ലു​കാ​വ്, പാ​ലാ, തൃ​ശൂ​ർ ജി​ല്ല​യി​ലെ ചേ​ർ​പ്പ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, ക​ഞ്ചാ​വ് വി​ൽ​പ​ന, അ​ടി​പി​ടി, ക്വ​ട്ടേ​ഷ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.

Read Also : വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ: കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണ്ണം 

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ഇ​യാ​ൾ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് ആ​റു​മാ​സ​ത്തേ​ക്ക് കാ​പ്പ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, ഏ​പ്രി​ലി​ൽ മോ​ചി​ത​നാ​യ ഇ​യാ​ൾ ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ലും പാ​ലാ​യി​ൽ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന്, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഇ​യാ​ൾ​ക്കെ​തി​രെ വീ​ണ്ടും കാ​പ്പ നി​യ​മ​ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ള്‍ ഇ​യാ​ളെ വീ​ണ്ടും കാ​പ്പ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ അ​ട​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button