Latest NewsCameraNewsTechnology

ആരാധകരെ ഞെട്ടിക്കാൻ പുതിയൊരു ഹാൻഡ്സെറ്റുമായി നോക്കിയ വീണ്ടും എത്തുന്നു, ഈ മാസം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത

ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്

ആരാധകരെ ഞെട്ടിക്കാൻ പുതിയൊരു ഹാൻഡ്സെറ്റുമായി വിപണിയിൽ എത്തുകയാണ് നോക്കിയ. നോക്കിയ ഹാൻഡ്സെറ്റുകൾ ഇഷ്ടപ്പെടുന്നവർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന നോക്കിയ മാജിക് മാക്സ് ആണ് ഇത്തവണ വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ മാസം 24-ന് നോക്കിയ മാജിക് മാക്സ് വിപണിയിൽ പുറത്തിറക്കാൻ സാധ്യതയുണ്ട്. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് നോക്കിയ മാജിക് മാക്സ്. ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ഒരുക്കിയിട്ടുണ്ട്. 1080×2400 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Also Read: വിട്ടുമാറാത്ത ജലദോഷത്തിന് കാരണം മൂക്കിന്റെ തകരാറോ?

108 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 13 മെഗാപിക്സൽ സെക്കൻഡറി ക്യാമറയുമുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 67 W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് പ്രധാന ആകർഷണീയത. 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കുന്ന നോക്കിയ മാജിക് മാക്സിന് 49,990 രൂപ വില പ്രതീക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button