Latest NewsKeralaNews

മിത്തും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കണം, എല്ലാ മതത്തിലും മിത്തുകൾ ഉണ്ട്: ഡോ. ഫസല്‍ ഗഫൂര്‍

പെരുമ്പാവൂര്‍: മിത്തും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന യുക്തിബോധമുള്ള വിശ്വാസികളായി മാറണമെന്ന് എംഇഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍. എല്ലാ മതത്തിലും മിത്തുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍. എ എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ തെറ്റായി ഒന്നുമില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരുന്നു.

പരാമര്‍ശം വിശ്വാസികള്‍ക്കെതിരല്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണത്തിനാണ് കോൺഗ്രസും ആർ.എസ്.എസും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഇഎസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മെറിറ്റ് ഈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലെയും വിവിധ മത വിഭാഗങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ അനന്തരാവകാശ നിയമത്തിലടക്കം വൈവിധ്യങ്ങള്‍ ഉണ്ടായിരിക്കേ മുസ്‌ലിം സമുദായത്തെ ലക്ഷ്യംവെച്ച് ഏക സിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നത് ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് അജണ്ടയ്ക്കൊപ്പം കോണ്‍ഗ്രസും നില്‍ക്കുന്നുവെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോണ്‍ഗ്രസ്, ബിജെപി പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഐഎം തീരുമാനിച്ചിരുന്നു. മിത്ത് വിവാദത്തില്‍ ഇനി ചര്‍ച്ച വേണ്ട. മിത്ത് വിവാദം നീണ്ടുപോകുന്നത് സാമൂഹികമായും രാഷ്ട്രീയമായും ഭിന്നിപ്പുണ്ടാക്കാനേ ഇടയാക്കൂവെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. ശാസ്ത്രാവബോധം വളര്‍ത്തണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണത്തോട് കൂടി വിഷയം അവസാനിച്ചു. കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നുമാണ് കേന്ദ്ര കമ്മറ്റി തീരുമാനിച്ചത്. സിപിഐഎം യഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പമാണെന്നും കപട വിശ്വാസം പ്രകടിപ്പിക്കുന്നവരോടല്ല സിപിഐഎമ്മിന് കൂറുള്ളതെന്നുമായിരുന്നു വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button