Latest NewsKeralaNews

ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ഗണേശാണ് അറസ്റ്റിലായത്. കടശ്ശേരി സ്വദേശിയായ രേവതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തനാപുരത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. പത്തനാപുരം കെഎസ്ഇബി ഓഫീസിന് മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്.

Read Also: ‘ഗുരുതരമായ സംഭവം’: ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

അക്രമാസക്തനായ ഗണേശനെ നാട്ടുകാർ ചേർന്നാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഗണേശും രേവതിയും ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ ഏറെ നാളായി അകന്ന് കഴിയുകയാണ്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഗണേശ് നേരത്തെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പത്തനാപുരം പോലീസ് സ്റ്റേഷനിൽ ഇന്ന് വിളിച്ച് വരുത്തിയിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തി മടങ്ങുന്ന വഴിയാണ് ഗണേശ് രേവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്.

Read Also: ‘മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെ’: വിദ്യാർഥികളോട് വിരോധമില്ലെന്ന് മഹാരാജാസിലെ അധ്യാപകൻ പ്രിയേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button