Latest NewsNewsIndia

സ്വാതന്ത്ര്യദിനം: ആശംസകൾ നേർന്ന ലോകനേതാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന ലോകനേതാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറാൻ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ തുടങ്ങിയവർ ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരുന്നു.

Read Also: ആറുകോടിയുടെ ആഡംബര റിസോർട്ട് സ്വന്തമാക്കി: മാത്യു കുഴൽനാടനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം

ആശ്രയിക്കാൻ കഴിയുന്ന ബന്ധമാണ് ഇന്ത്യയുമായുള്ളതെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. നേപ്പാളിലെയും ഭൂട്ടാനിലെയും നേതാക്കളും ഇന്ത്യക്ക് ആശംസകൾ നേർന്നു. ഈ സുപ്രധാന ദിനത്തിൽ ഇന്ത്യൻ ജനതയ്ക്ക് ഊഷ്മളമായ ആശംസകൾ നേരുന്നു. സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിയും നേരുന്നുവെന്നും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ അറിയിച്ചു.

മാലിദ്വീപ് പ്രസിഡന്റും ഇന്ത്യക്ക് ആശംസകൾ അറിയിച്ചിരുന്നു. ഈ ലോക നേതാക്കൾക്കെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.

Read Also: കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഇനി കൂടുതൽ വിളകൾ കൂടി, ഈ മാസം 31 വരെ രജിസ്റ്റർ ചെയ്യാം

shortlink

Related Articles

Post Your Comments

Related Articles


Back to top button