KozhikodeLatest NewsKeralaNattuvarthaNews

ഏഴാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം: ഷർട്ടിൽ വലിച്ച് കൊണ്ട് സ്‌കൂളിന്‍റെ വരാന്തയിൽ എത്തിച്ച് അടിച്ചു, അധ്യാപകനെതിരെ പരാതി

വടക്കുമ്പാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദ്ദനമേറ്റത്

കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. വടക്കുമ്പാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദ്ദനമേറ്റത്.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച​ശേ​ഷം ജീ​പ്പി​ലി​ടി​ച്ചു:പൊ​ലീ​സ്ട്രെയി​നിയടക്കം അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്

കോഴിക്കോട് പാലേരിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വടക്കുമ്പാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഇതില്‍ മുഹമ്മദ് സിനാന്‍ അടങ്ങിയ മയൂരം ഗ്രൂപ്പിന്‍റെ ചുമതല അധ്യാപകനായ പ്രണവിനാണ് നല്‍കിയിരുന്നത്. പ്രണവ് വൈകിട്ട് ക്ലാസ് റൂമിലെത്തിയപ്പോള്‍ കുട്ടി അസഭ്യം പറഞ്ഞെന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മറ്റ് അധ്യാപകരെത്തി അധ്യാപകനെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.

സംഭവത്തിൽ അധ്യാപകനായ പ്രണവിനെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button