Latest NewsNewsIndia

‘ആദ്യചിത്രം ചായ അടിക്കുന്നയാൾ’; ചന്ദ്രയാൻ ദൗത്യത്തെ കളിയാക്കി പ്രകാശ് രാജ്

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 നെ കളിയാക്കി തമിഴ് നടൻ പ്രകാശ് രാജ്. ‘പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്’ എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. നടനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.

ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. എന്നാൽ, ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാർട്ടൂണിന്‍റെ ഒരു ഭാഗം പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമർശിക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്.

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലം തൊടാനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.45 നാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടങ്ങുക. ആറേ നാലോടെ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് ഐ.എസ്.ആർ.ഒ അറിയിപ്പ്. ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ചിത്രങ്ങൾ ഇന്നു രാവിലെ ഐഎസ്ആർഒ പുറത്തു വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button