Latest NewsNewsLife StyleHealth & Fitness

ആര്‍ത്തവ തകരാറുകള്‍ പരിഹരിക്കാൻ

ക്രമരഹിതമായ ആർത്തവദിനങ്ങൾ ഉണ്ടാകുന്നതിനെ വൈദ്യശാസ്ത്രപരമായി ഒളിഗോമെനോറിയ എന്ന് പേരിട്ടു വിളിക്കുന്നു. നിരവധി സ്ത്രീകളിൽ ഇത് കാണപ്പെടാറുണ്ട്. ഭക്ഷണ ക്രമക്കേടുകൾ, ശരീരഭാരത്തിൽ പെട്ടെന്നുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ, വിളർച്ച, തൈറോയ്ഡ് തകരാറുകൾ, ഹോർമോൺ അസന്തുലിതാവസ്ഥകൾ, കരൾ രോഗം, തുടങ്ങിയ ആരോഗ്യവുമായി ബന്ധപ്പെട്ട പല ഘടകങ്ങളും ഈയൊരു പ്രശ്നത്തിന് കാരണമാകും.

Read Also : ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?: അനുശ്രീ

കൃത്യസമയത്ത് ആര്‍ത്തവം സംഭവിക്കാതെയിരുന്നാല്‍, ചെമ്പരത്തിയുടെ നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, നന്നായി അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) മൂന്നു മുതല്‍ അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവം ഉണ്ടാകും.

പാൽ, തേൻ, ശർക്കര എന്നിവയോടൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾ ചേർത്ത് ദിവസവും കഴിക്കുക. കുറച്ച് അധികം ആഴ്ചകൾ പതിവായി മുടങ്ങാതെ ഇത് കഴിച്ചാൽ ക്രമരഹിതമായി ഉണ്ടാവുന്ന നിങ്ങളുടെ ആർത്തവകാല ചക്രത്തിൽ മാറ്റം വരുന്നത് തിരിച്ചറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button